അ​ണുന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​നങ്ങ​ളു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തംഗം അനന്ദുപിള്ള
Wednesday, May 12, 2021 10:56 PM IST
പു​ന​ലൂ​ർ : കോ​വി​ഡ് രൂ​ക്ഷ​മാ​വു​ക​യും ലോ​ക് ഡൗ​ൺ നടപ്പിലാ ക്കുകയും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ണു ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ.​

കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​ല​വൂ​ർ ഡി​വി​ഷ​ൻ അം​ഗം അ​ന​ന്ദു പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​വി​ഷ​ൻ അ​തി​ർ​ത്തി​യി​ലെ വീ​ടു​ക​ളും ന​ടു​ത്തേ​രി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യും അ​ണു​വി​മു​ക്ത​മാ​ക്കി.

ഈ ​പ്ര​വ​ർ​ത്ത​നം വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും അ​വ​ശ്യ​ക്കാ​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും അ​ന​ന്ദു​പി​ള​ള അ​റി​യി​ച്ചു.