വാ​ക്സി​ൻ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് റീ​ജ​ന​ൽ കോ- ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്
Wednesday, May 12, 2021 10:56 PM IST
ചാ​ത്ത​ന്നൂ​ർ : കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യി വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ത്തി​ന് ക​രു​ത്തു​പ​ക​ർ​ന്ന് ചാ​ത്ത​ന്നൂ​ർ റീ​ജ​ന​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ആ​ദ്യ​ഗ​ഡു​വാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കി. ബാ​ങ്ക് വി​ഹി​തം, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ വി​ഹി​ത​വും ചേ​ർ​ത്താ​ണി​ത്.
അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി. ​കെ ഷി​ബു നി​യു​ക്ത എം​എ​ൽ​എ ജി ​എ​സ് ജ​യ​ലാ​ലി​ന് കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​അ​നി​ൽ​കു​മാ​ർ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ബാ​ബു​ക്കു​ട്ട​ൻ, ടി.​എ​ൻ. പ്ര​മീ​ള, ജീ​വ​ന​ക്കാ​രാ​യ ദീ​പ, പി.​ജി ബി​ന്ദു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ആം​ബു​ല​ന്‍​സ് സം​വി​ധാ​നം
ഏ​ര്‍​പ്പെ​ടു​ത്തി പ​ന്മ​ന പ​ഞ്ചാ​യ​ത്ത്

പ​ന്മ​ന: പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക​ണ​ക്കി​ലെ​ടു​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​കു​ന്ന ആം​ബു​ല​ന്‍​സ്, ഹെ​ല്‍​പ് ഡെ​സ്‌​ക് സൗ​ക​ര്യം ഒ​രു​ക്കി പ​ന്മ​ന പ​ഞ്ചാ​യ​ത്ത്.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഷെ​മി നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​മൂ​ല​യി​ല്‍ സേ​തു​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി നി​ധി​ക​ളാ​യ ജോ​ര്‍​ജ് ചാ​ക്കൊ, ഷീ​ല, ഹ​ന്‍​സി​യ, പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ന്‍, യൂ​സ​ഫ് കു​ഞ്ഞ്, രാ​ജീ​വ് കു​ഞ്ഞു മ​ണി, എ.​എം.​നൗ​ഫ​ല്‍, അ​മ്പി​ളി, റ​ഷീ​ന, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ജീ​വ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജി എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി.