ഏ​രൂ​രി​ല്‍ ഡോ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Wednesday, May 12, 2021 10:56 PM IST
അ​ഞ്ച​ല്‍ : കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​യ ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ത​യാ​റാ​ക്കി​യ കോ​വി​ഡ്‌ ഡോ​മി​സ​ല​റി കെ​യ​ര്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.
ഓ​യി​ല്‍​പാം ഏ​രൂ​ര്‍ എ​സ്റ്റേ​റ്റ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍ ആ​ണ് പ​ഞ്ചാ​യ​ത്തി​ലെ ഡി​സി​സി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക. കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത കാ​ര്യ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​രെ​യാ​കും ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കു​ക.
നൂ​റു​പേ​ര്‍​ക്ക് ചി​കി​ത്സ ന​ല്‍​കാ​ന്‍ ക​ഴി​യും വി​ധം എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​നാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് മാ​ന​സി​ക സം​ഘ​ര്‍​ഷം ഒ​ഴി​വാ​ക്കാ​ന്‍ ടി​വി അ​ട​ക്ക​മു​ള്ള വി​നോ​ദ ഉ​പാ​ധി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പാ​ത്രം, ഗ്ലാ​സ്, ജ​ഗ്ഗ്, തോ​ര്‍​ത്ത്, സോ​പ്പ്, ബ്ര​ഷ് പേ​സ്റ്റ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​വി​ടെ ന​ല്‍​കും.
പൂ​ര്‍​ണമാ​യും സി​സി​ടി​വി ക്യാ​മ​റ​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​കും ഡി​സി​സി​യു​ടെ പ്ര​വ​ര്‍​ത്ത​നം. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ന്ന​ദ്ധ വാ​ള​ണ്ടി​യ​ര്‍​മാ​രു​ടെ​യും പ്ര​വ​ര്‍​ത്ത​നം 24 മ​ണി​ക്കൂ​റും ഉ​ണ്ടാ​കും
നി​യു​ക്ത എം​എ​ല്‍​എ പി.​എ​സ് സു​പാ​ല്‍ ഏ​രൂ​ര്‍ കോ​വി​ഡ്‌ ഡി​സി​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ല്‍ ഇ​തു​വ​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ല്ലാം ന​ല്ല​രീ​തി​യി​ലാ​ണ് ന​ട​ന്നു​വ​രു​ന്ന​തെ​ന്നും ഒ​റ്റ​ക്കെ​ട്ട​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ മ​ഹാ​മാ​രി​യെ ചെ​റു​ത്തു തോ​ല്‍​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും സു​പാ​ല്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി ​അ​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ് ജ​യ​മോ​ഹ​ന്‍, ആ​ര്‍​ഡി​ഒ ബി ​ശ​ശി​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ അ​ജി​ത്ത്, ഷൈ​ന്‍ ബാ​ബു, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി​ജി രാ​ജ്, കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഏ​രൂ​ര്‍ സു​ഭാ​ഷ് എ​ന്നി​വ​ര്‍ സ​ന്നി​ഹ്ത​രാ​യി​രു​ന്നു.