അ​മി​ത​വി​ല ഈ​ടാ​ക്ക​ല്‍: മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി
Wednesday, May 12, 2021 10:56 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള പ​രി​ശോ​ധ​നാ സം​ഘം അ​മി​ത വി​ല ഈ​ടാ​ക്കി​യ മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തും സ്വ​കാ​ര്യ ലാ​ബു​ക​ള്‍ ആ​ര്‍ടി​പിസി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ത​യ്യാ​റാ​കാ​ത്ത​തും സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഡെ​പ്യൂ​ട്ടി കള​ക്ട​ര്‍​മാ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍, പോ​ലീ​സ്,റ​വ​ന്യു, ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​ക​ള്‍, സ​ര്‍​ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍, ലാ​ബു​ക​ള്‍, മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പൊ​തു ഇ​ട​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും തു​ട​രു​ന്നു.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​എ)​പി. ബി. ​സു​നി​ല്‍ ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​ര്‍ പോ​ലെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി​യ​തി​ന് കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ലെ ര​ണ്ടു മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ 169 കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും 24 എ​ണ്ണ​ത്തി​ന് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. ത​ഹ​സി​ല്‍​ദാ​ര്‍ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ അ​ജേ​ഷ്, ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നി​ല്‍, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​യ അ​രു​ണ്‍, സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ഓ​ച്ചി​റ, ക്ലാ​പ്പ​ന, ച​വ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 86 കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും 17 എ​ണ്ണ​ത്തി​ന് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.
അ​ഞ്ച് മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍, ര​ണ്ട് ലാ​ബു​ക​ള്‍, ര​ണ്ട് സ​ര്‍​ജി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ മാ​ര്‍​ട്ടി​ന്‍, സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
കു​ന്ന​ത്തൂ​ര്‍, ശാ​സ്താം​കോ​ട്ട, മൈ​നാ​ഗ​പ്പ​ള്ളി പ​ടി​ഞ്ഞാ​റേ​ക​ല്ല​ട, പോ​രു​വ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 75 പേ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കു​ക​യും 11 കേ​സു​ക​ളി​ല്‍ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. ത​ഹ​സി​ല്‍​ദാ​ര്‍ എം. ​നി​സാം പ​ങ്കെ​ടു​ത്തു.
പു​ന​ലൂ​രി​ലെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ വി​ജ​യ​കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു. 17 പേ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നി​ല്‍​കു​മാ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.
പ​ത്ത​നാ​പു​ര​ത്ത് ത​ഹ​സി​ല്‍​ദാ​ര്‍ സ​ജി എ​സ്. കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 12 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​തു ന​ല്‍​കി. കൊ​ല്ല​ത്ത് മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ന്നു.