മ​ഴ-​കാ​റ്റ്: മു​ന്‍​ക​രു​ത​ലു​ക​ളാ​യെന്ന് ​ജി​ല്ലാ ക​ളക്ട​ര്‍
Wednesday, May 12, 2021 10:50 PM IST
കൊല്ലം: ക​ന​ത്ത മ​ഴ​യും കാ​റ്റും പ്ര​വ​ചി​ച്ചു​ള്ള കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാളെ ​ജി​ല്ല​യി​ല്‍ പ്ര​ഖ്യാ​പി​ച്ച ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് മു​ന്‍​നി​റു​ത്തി ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലും അ​നു​ബ​ന്ധ ത​യ്യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യ​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ കള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു.
ഇ​ന്ന​ലെ മു​ത​ല്‍ മ​റ്റൊ​രു അ​റി​യി​പ്പ് ന​ല്‍​കു​ന്ന​ത് വ​രെ മീ​ന്‍​പി​ടു​ത്തം നി​രോ​ധി​ച്ചു. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, കോ​സ്റ്റ​ല്‍ പോ​ലി​സ്, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് എ​ന്നി​വ​ര്‍​ക്കാ​ണ് ചു​മ​ത​ല.
കാ​റ്റ് ശ​ക്ത​മാ​കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും ചി​ല്ല​ക​ളും മു​റി​ച്ചു നീ​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ന​ട​പ​ടി​യെ​ടു​ക്കു​ണം. ബോ​ര്‍​ഡു​ക​ള്‍-​ഹോ​ര്‍​ഡിം​ഗു​ക​ള്‍ എ​ന്നി​വ​യു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്ക​ണം.
ത​ട​സ​ര​ഹി​ത വൈ​ദ്യു​തി വി​ത​ര​ണം കെ​എ​സഇ​ബി ന​ട​ത്ത​ണം. ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് വൈ​ദ്യു​തി മു​ട​ങ്ങാ​നേ പാ​ടി​ല്ല. മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​റേ​റ്റ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ശ്ര​ദ്ധി​ക്ക​ണം. സ​ബ് ക​ള​ക്ട​ര്‍, പു​ന​ലൂ​ര്‍ ആ​ര്‍ഡി​ഒ എ​ന്നി​വ​ര്‍​ക്കാ​ണ് ഏ​കോ​പ​ന ചു​മ​ത​ല.
ജി​ല്ല​യി​ലെ എ​ല്ലാ ത​ഹ​സി​ല്‍​ദാ​ര്‍​മാ​രും താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​നം തു​ട​രെ ല​ഭ്യ​മാ​ക്ക​ണം. ഓ​രോ സ്ഥ​ല​ത്തും കു​റ​ഞ്ഞ​ത് നാ​ലു പേ​ര്‍ ഉ​ണ്ടാ​ക​ണം. പോ​ലി​സ്, അ​ഗ്നി​ര​ക്ഷാ സേ​ന എ​ന്നി​വ​യു​ടെ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളും 24 മ​ണി​ക്കൂ​റും സേ​വ​ന സ​ജ്ജ​മാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി.
വി​നോ​ദ​സ​ഞ്ചാ​രം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വ​നം​വ​കു​പ്പും ടൂ​റി​സം വ​കു​പ്പും സ്വീ​ക​രി​ക്ക​ണം. ആ​ര്‍ടി​ഒ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും ക്രെ​യി​നു​ക​ളും ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ക്ക​ണം. കെ​എ​സ്ഇ​ബി.-​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ള്‍ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ​ണി​ക​ള്‍​ക്ക് ജീ​വ​ന​ക്കാ​രെ ത​യ്യാ​റാ​ക്കി നി​റു​ത്ത​ണം.
വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ക്കോ​ല്‍ ക​രു​ത​ണം. ഉ​രു​ള്‍​പൊ​ട്ട​ല്‍/​മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​താ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശ​വും ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​റ്റി​പാ​ര്‍​പ്പി​ക്ക​ലും ന​ട​ത്ത​ണം. ഖ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം ഇ​നി​യൊ​ര​റി​യി​പ്പ് ന​ല്‍​കും വ​രെ നി​രോ​ധി​ച്ചു.
ന​ദീ​തീ​ര​ങ്ങ​ളി​ലും പാ​ല​ങ്ങ​ളി​ലും കൂ​ട്ടം​കൂ​ടു​ന്ന​തും സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തും നി​രോ​ധി​ച്ചു. ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന ഭാ​ര​വാ​ഹി​ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​ക​ണം.
വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​നം ത​ട​സ്സ​ര​ഹി​ത​മാ​യി ല​ഭ്യ​മാ​ക്കാ​ന്‍ ബി​എ​സ്എ​ന്‍എല്ലിനെ ​ചു​മ​ത​ല​പ്പെ​ടു​ത്തി.
ഡി​എംഒ ​എ​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണം. അ​ടി​യ​ന്ത​ര ജീ​വ​ന​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ​രി​ച​യ​മു​ള്ള ഒ​രാ​ളെ​ങ്കി​ലും ഓ​രോ കേ​ന്ദ്ര​ത്തി​ലും ഉ​ണ്ടാ​ക​ണം. താ​ലൂ​ക്ക്ത​ല എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടീ​മും ഉ​റ​പ്പാ​ക്ക​ണം.
എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും 100 കി​ലോ അ​രി, 50 കി​ലോ പ​യ​ര്‍, 10 ലി​റ്റ​ര്‍ ഭ​ക്ഷ്യ​എ​ണ്ണ, 75 ലി​റ്റ​ര്‍ മ​ണ്ണെ​ണ്ണ വീ​തം ക​രു​ത​ലു​ണ്ടെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ ഉ​റ​പ്പാ​ക്ക​ണം. എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും ആ​വ​ശ്യ​മെ​ങ്കി​ല്‍ ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​നാ​യി ബ​സു​ക​ള്‍ കെഎ​സ്ആ​ര്‍ടി​സി ത​യ്യാ​റാ​ക്കി നി​റു​ത്ത​ണം.
ജ​ല​സേ​ച​ന വി​ഭാ​ഗം അ​ണ​ക്കെ​ട്ടു​ക​ളി​ലേ​യും ജ​ലാ​ശ​യ​ങ്ങ​ളി​ലേ​യും ജ​ല​നി​ര​പ്പ് പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.
മ​ല​യോ​ര ഗ​താ​ഗ​തം രാത്രി ഏ​ഴു മു​ത​ല്‍ രാ​വി​ലെ ഏ​ഴു വ​രെ ഇ​ന്ന് മു​ത​ല്‍ 15 വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ്-​ഗ​താ​ഗ​ത-​ദേ​ശീ​യ​പാ​ത വ​കു​പ്പു​ക​ള്‍​ക്കാ​ണ് ചു​മ​ത​ല.അ​പ​ക​ട​നി​ല​യി​ലു​ള്ള വാ​സ​സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കോ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കോ ത​ദ്ദേ​ശ​സ്ഥാ​പ​ന ഭാ​ര​വാ​ഹി​ക​ള്‍-​വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ മാ​റ്റി​പാ​ര്‍​പ്പി​ക്ക​ണം.
ജ​ല​സേ​ച​നം, വൈ​ദ്യു​തി, ആ​രോ​ഗ്യം, ഗ​താ​ഗ​തം, പൊ​തു​മ​രാ​മ​ത്ത് എ​ന്നീ വ​കു​പ്പു​ക​ളി​ലോ ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ടി​യ​ന്ത​ര​ഘ​ട്ട​കാ​ര്യ നി​ര്‍​വ​ഹ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​ത​ത് വ​കു​പ്പ് മേ​ധാ​വി​ക​ള്‍ നി​യോ​ഗി​ക്കേ​ണ്ട​താ​ണ്. അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ന് ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
ജ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി വീ​ടു​ക​ളി​ല്‍ ക​ഴി​യ​ണം. അ​പ​ക​ട സാ​ധ്യ​താ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ​ണം. ക​ട​പ്പു​റ​ത്തേ​ക്ക് പോ​ക​രു​ത്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണം. പു​ഴ​ക​ളി​ലും ചാ​ലു​ക​ളി​ലും ഇ​റ​ങ്ങ​രു​ത്. ഇ​ടി​മി​ന്ന​ലു​ള്ള​പ്പോ​ള്‍ പു​റ​ത്തി​റ​ങ്ങ​രു​ത്. മ​ര​ങ്ങ​ള്‍​ക്ക് താ​ഴെ വാ​ഹ​ന​ങ്ങ​ള്‍ നി​റു​ത്തി​യി​ട​രു​ത്.
അ​പ​ക​ട​ഘ​ട്ട​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്ക​ണം. കു​ട്ടി​ക​ളെ ജ​ലാ​ശ​ങ്ങ​യ​ളി​ലേ​ക്ക് വി​ടാ​തെ ര​ക്ഷി​താ​ക്ക​ള്‍ മു​ന്‍​ക​രു​ത​ലെ​ടു​ക്ക​ണം. അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​ന് 1077 ടോ​ള്‍​ഫ്രീ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടാം എ​ന്നും ജി​ല്ലാ ക​ല​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.