ഓ​യി​ല്‍​പാ​മി​ന് പി​ന്നാ​ലെ ആ​ര്‍പി​എ​ല്ലി​ലും കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷം
Wednesday, May 12, 2021 10:50 PM IST
അ​ഞ്ച​ല്‍: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ഓ​യി​ല്‍​പാ​മി​ന് പി​ന്നാ​ലെ മ​റ്റൊ​രു സ്ഥാ​പ​ന​മാ​യ ആ​ര്‍ പി ​എ​ല്ലി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ലും കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. ആ​ര്‍പി​എ​ല്‍ കു​ള​ത്തു​പ്പു​ഴ ആ​യി​ര​നെ​ല്ലൂ​ര്‍ എ​സ്റ്റേ​റ്റു​ക​ളി​ലാ​യി നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് കോ​വി​ഡ്‌ പി​ടി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കു​ള​ത്തു​പ്പു​ഴ എ​സ്റ്റേ​റ്റി​ല്‍ ഏ​ഴും, ആ​യി​ര​നെ​ലൂ​ര്‍ എ​സ്റ്റേ​റ്റി​ല്‍ എ​ട്ടും തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് ഇ​പ്പോ​ള്‍ കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​യി​ര​നെ​ല്ലൂ​ര്‍ എ​സ്റ്റേ​റ്റി​ല്‍ എ​ട്ടു​പേ​രി​ല്‍ ആ​റും ഒ​രു കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. തൊ​ഴി​ലാ​ളി​ക​ളി​ല്‍ കോ​വി​ഡ്‌ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്.
ആ​ര്‍​പി​എ​ല്‍ ല​യ​ങ്ങ​ള്‍ എ​ല്ലാം ഒ​ന്നി​നോ​ടൊ​ന്നു ചേ​ര്‍​ന്ന​താ​യാ​തി​നാ​ല്‍ ത​ന്നെ കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​വ​രെ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക പ്രാ​യോ​ഗി​ക​മ​ല്ല. അ​തി​നാ​ല്‍ ത​ന്നെ തൊ​ഴി​ലാ​ളി​ക​ളെ കോ​വി​ഡ്‌ ഡി​സി​സി​ക​ളി​ലോ ആ​ശു​പ​ത്രി​ക​ളി​ലെ​ക്കോ മാ​റ്റ​ണം എ​ന്ന ആ​വ​ശ്യ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും ആ​ര്‍​പി​എ​ല്‍, ഓ​യി​ല്‍​പാം അ​ട​ക്ക​മു​ള്ള പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ആ​ര്‍​പി​എ​ല്ലി​ല്‍ റ​ബ്ബ​ര്‍ ടാ​പ്പ് ചെ​യ്ത് പാ​ല്‍ ശേ​ഖ​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ എ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സം വ​രെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ തി​ര​ക്ക് ഉ​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ല്‍ കോ​വി​ഡ്‌ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ സാ​മൂ​ഹി​കാ​ക​ലം പാ​ലി​ക്കു​ന്ന​ത​ട​ക്കം ക​ര്‍​ശ​ന​മാ​യും പാ​ലി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം കോ​വി​ഡ്‌ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി കാ​ര്യ​മാ​യ ഒ​രു ന​ട​പ​ടി​യും മാ​നേ​ജ്മെന്‍റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. രോഗവ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഓ​യി​ല്‍​പാം പ്ര​വ​ര്‍​ത്ത​നം ഇ​പ്പോ​ള്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​യാ​ണ്. അ​തെ മാ​തൃ​ക​യി​ല്‍ ആ​ര്‍പി​എ​ല്‍ പ്ര​വ​ര്‍​ത്ത​ന​വും താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്ക​ണം എ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.