ഓ​ക്‌​സി​ജ​ന്‍ ബെ​ഡു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും
Wednesday, May 12, 2021 10:50 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ഓ​ക്‌​സി​ജ​ന്‍ ഘ​ടി​പ്പി​ച്ച ബെ​ഡ്ഡു​ക​ള്‍ കൂ​ടു​ത​ലാ​യി സ​ജ്ജീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് അ​റി​യി​ച്ചു.
അ​ടി​യ​ന്ത​ര ചി​കി​ത്സ​യും ഓ​പ്പ​റേ​ഷ​നും ഒ​ഴി​കെ മു​ഴു​വ​ന്‍ സം​വി​ധാ​ന​വും കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി മാ​റ്റും. കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ വി​ന്യ​സി​ക്കും. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലേ​യും പ​നി ക്ലി​നി​ക്കു​ക​ള്‍ കോ​വി​ഡ്-19 ക്ലി​നി​ക്കു​ക​ള്‍ ആ​ക്കി മാ​റ്റും.​ഗൃ​ഹ​ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ട്ടാ​ല്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി കാ​റ്റ​ഗ​റി നി​ര്‍​ണ​യം ന​ട​ത്താം. ബെ​ഡി​ന്‍റെ ല​ഭ്യ​ത അ​നു​സ​രി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.
ഗൃ​ഹ​ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ ഓ​ക്‌​സി​ജ​ന്‍ നി​ല പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ക്ക​ണം. ടെ​ലി കൗ​ണ്‍​സി​ലിം​ഗ് ല​ഭി​ക്കാ​ന്‍ 8281086130. എ​ല്ലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും നേ​രി​ട്ട് സ​ന്ദ​ര്‍​ശ​നം പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ സ​ഞ്ജീ​വ​നി ഒ. ​പി (https:// esanjeevaniopd.in ) ഏ​ര്‍​പ്പെ​ടു​ത്തി​യെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.