പ​രി​ശോ​ധ​ന​ക​ൾ ക​ർ​ക്ക​ശ​മെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കൂ​ടു​ന്നു
Tuesday, May 11, 2021 11:38 PM IST
കൊ​ട്ടാ​ര​ക്ക​ര: പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ക്ക​ശ​മാ​യി തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ഓ​രോ ദി​വ​സ​വും കോ​വി​ഡ് നി​യ​മ ലം​ഘ​ന​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്നു. ഭൂ​രി​ഭാ​ഗം പേ​രും അ​ട​ച്ചി​ട​ലി​നോ​ടു പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മ്പോ​ൾ ചെ​റി​യൊ​രു വി​ഭാ​ഗം എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ക്കു​ന്ന രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. രോ​ഗ​വാ​ഹ​ക​രാ​കു​ന്ന​തും രോ​ഗം പ​ട​ർ​ത്തു​ന്ന​തും ഈ​യൊ​രു ചെ​റി​യ വി​ഭാ​ഗ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്തു​ന്ന​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങു​ന്ന ഫ്രീ​ക്ക​ൻ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​ണ്ട്. അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങാ​നി​റ​ങ്ങു​ന്ന​വ​രും കൂ​ടി വ​രു​ന്നു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​തി​യ താ​വ​ള​ങ്ങ​ൾ ക​ണ്ടെ​ത്തി ഒ​ത്തു​ചേ​ര​ലും ന​ട​ന്നുവ​രു​ന്നു​ണ്ട്. ലോ​ക്ഡൗ​ണിന്‍റെ ആ​ദ്യദി​ന​ങ്ങ​ളി​ൽ വാ​ഹ​ന ഗ​താ​ഗ​തം പൊ​തു​വേ നി​ശ്ച​ല​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ക്ര​മേ​ണ അത് വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. അ​നാ​വ​ശ്യ യാ​ത്ര​ക​ളാ​ണ് അ​ധി​ക​വും. ​അ​വ​ശ്യ സ​ർ​വീ​സ​ല്ലാ​ത്ത ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഷ​ട്ട​ർ പ​കു​തി താ​ഴ്ത്തി​യും മ​റ്റും ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്നു​ണ്ട്. സ​മ​യ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും കൂ​ടു​ന്നു​ണ്ട്.

ഇ​ന്ന​ലെ റൂ​റ​ൽ ജി​ല്ല​യി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത 1471 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത 3620 പേ​ർ​ക്കെ​തി​രെ​യും മ​റ്റു കോ​വി​ഡ് നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് 2508 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.7599 പേ​രെ​യാ​ണ് താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ക്കേ​ണ്ടി വ​ന്ന​ത്. 71 22 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 97 വാ​ഹ​ന​ങ്ങ​ൾ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​താ​യി ക​ണ്ട് കേ​സെ​ടു​ത്തു.​ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ണ​ക്കു​ക​ളു​ടെ ഇ​ര​ട്ടി​യോ​ള​മാ​ണ് ഇ​ത്.

പൊ​തു​ജ​ന​ങ്ങ​ളി​ലെ ഒ​രു വി​ഭാ​ഗം കാ​ട്ടു​ന്ന അ​നാ​സ്ഥ​ക്ക് വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ചി​കി​ൽ​സ​യെ​ക്കാ​ൾ ഉ​പ​രി​യാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ന്നാ​ണ് ഇ​വ​രു​ടെ അ​ഭി​പ്രാ​യം. ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്തി​ട്ടും ഫ​ല​മി​ല്ലാ​തെ വ​രു​മോ​യെ​ന്ന ആ​ശ​ങ്ക പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്നു.