കോ​വി​ഡ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, May 11, 2021 11:38 PM IST
ച​വ​റ: ച​വ​റ​യി​ൽ ആ​രം​ഭി​ച്ച കെ​എംഎം​എ​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ച​വ​റ ഹ​യ​ർ ​സെ​ക്കൻഡ​റി സ്കൂ​ളി​ൽ സ​ജ്ജ​മാ​ക്കി​യ കോവി​ഡ് ആ​ശു​പ​ത്രി​യു​ടെ ആ​ദ്യ​ഘ​ട്ട താ​ക്കോ​ൽ കൈ​മാ​റ്റം ഔ​ദ്യോ​ഗി​ക​മാ​യി ക​ള​ക്ട​ർ അ​ബ്ദു​ൾ നാ​സ​ർ നി​ർ​വ​ഹി​ച്ചു.
ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് തോ​മ​സ് അ​ൽ​ഫോ​ൻ​സ​ിന് താ​ക്കോ​ൽ കൈ​മാ​റി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം ​കെ ഡാ​നി​യ​ൽ നാ​ട മു​റി​ച്ച് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ർ അ​ബ്ദു​ൾ​നാ​സ​ർ, കെ​എംഎം​എ​ൽ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ ജെ. ​ച​ന്ദ്ര​ബോ​സ്, നി​യു​ക്ത എം​എ​ൽഎ ​സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള ,ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് തോ​മ​സ് അ​ൽ​ഫോ​ൻ​സ്, നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ അ​ഭി​ലാ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ സി.​പി.സു​ധീ​ഷ്കു​മാ​ർ, എ​സ്.സോ​മ​ൻ, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം, ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് തു​ള​സി​ധ​ര​ൻ പി​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​സാ​ദ്, കെ​എംഎം​എ​ൽ വ​കു​പ്പ് മേ​ധാ​വി​ക​ൾ, ഓ​ഫീ​സ​ർ​മാ​ർ, യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ, വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി.