കു​ണ്ട​റ എ​ൽ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ
Tuesday, May 11, 2021 11:38 PM IST
കു​ണ്ട​റ: കു​ണ്ട​റ എ​ൽ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ ആ​രം​ഭി​ക്കാ​ൻ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​നി​ച്ചു. സി​ബി 2, എ​സി 2 എ​ന്നീ വാ​ർ​ഡു​ക​ൾ ഇ​തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ട്രീ​റ്റ്മെ​ന്‍റ് പ്രോ​ട്ടോ​കോ​ളു​ക​ളും നി​ര​ക്കു​ക​ളു​മാ​ണ് ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​വു​ക എ​ന്ന് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​പി ജി ​ജേ​ക്ക​ബ് പ​റ​ഞ്ഞു.