ക​ർ​മ​നി​ര​ത​രാ​യി കേ​ര​ള സി​വി​ൽ ഡി​ഫ​ൻ​സ്
Tuesday, May 11, 2021 11:38 PM IST
കൊ​ല്ലം:​കോ​വി​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ​ക്കെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ് കേ​ര​ള അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കേ​ര​ള സി​വി​ൽ ഡി​ഫ​ൻ​സ്.
അ​ണു​ന​ശീ​ക​ര​ണം, കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​വി​ത​ര​ണം, മ​രു​ന്നു​വി​ത​ര​ണം, കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു കേ​ര​ള സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗ​ങ്ങ​ൾ. ഇ​പ്പോ​ൾ ര​ണ്ടാം ത​രം​ഗ​ത്തി​ലും 24 മ​ണി​ക്കൂ​റും ക​ർ​മ​നി​ര​ത​രാ​യി സേ​വ​ന​രം​ഗ​ത്ത് സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗ​ങ്ങ​ൾ ഉ​ണ്ട്.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​നും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​വി​ത​ര​ണം, മ​രു​ന്ന് വി​ത​ര​ണം, വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ തു​ട​ങ്ങി കോ​ർ​പ്പ​റേ​ഷ​ൻ അ​ധീ​ന​ത​യി​ലു​ള്ള അ​ശ​ര​ണ​രു​ടെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ് കേ​ര​ള സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗ​ങ്ങ​ൾ. മാ​താ​പി​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വീ​ട്ടി​ൽ നി​ന്ന് രോ​ഗ​ബാ​ധി​ത​യാ​യ ര​ണ്ടു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യെ കൊ​ല്ലം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ​ർ​വീ​സ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

കൊ​ല്ലം മ​തി​ലി​ൽ ര​ണ്ടു മാ​സം മാ​ത്ര​മു​ള്ള കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ സ്വ​കാ​ര്യ ആം​ബു​ല​ൻ​സ് ഉ​ട​മ​ക​ൾ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ആം​ബു​ല​ൻ​സി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ വി​മ​ൽ കു​മാ​ർ, ശ്രീ​ജി​ത്ത്, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പി​പി​ഇ കി​റ്റ് ധ​രി​ച്ച് കു​​ഞ്ഞി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചി​കി​ത്സ​ക്ക് ശേ​ഷം തി​രി​കെ വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.