നി​യു​ക്ത എം​എ​ൽ​എ​യു​ടെ വെ​ഹി​ക്കി​ൾ ച​ല​ഞ്ചേ​റ്റെ​ടു​ത്ത് അ​ധ്യാ​പ​ക​ൻ
Tuesday, May 11, 2021 11:33 PM IST
കൊ​ട്ടാ​ര​ക്ക​ര : നി​യു​ക്ത എം​എ​ൽ​എ കെ.​എ​ൻ ബാ​ല​ഗോ​പാ​ലി​ന്‍റെ വെ​ഹി​ക്കി​ൾ ച​ല​ഞ്ചേ​റ്റെ​ടു​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത അ​ധ്യാ​പ​ക​ൻ രോ​ഗി​യെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് മാ​തൃ​ക​യാ​യി.
കോ​വി​ഡ് സം​ശ​യി​ച്ച എ​ഴു​കോ​ണി​ലു​ള​ള വീ​ട്ട​മ്മ​യ്ക്കാ​ണ് എ​ഴു​കോ​ൺ വി​വേ​കോ​ദ​യം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ കെ.​എ​സ്.​ആ​ന​ന്ദ് സ​ഹാ​യി​യാ​യ​ത്.
എ​ഴു​കോ​ണി​ലു​ള്ള വീ​ട്ട​മ്മ​യ്ക്ക് പ​നി ക​ല​ശ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ വാ​ഹ​ന സൗ​ക​ര്യം തേ​ടി​യ​ത്. പ​ഞ്ചാ​യ​ത്ത് ഹെ​ൽ​പ് ഡെ​സ്ക്കി​ൽ വി​ളി​ച്ചെ​ങ്കി​ലും നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളും ഓ​ട്ട​ത്തി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഡി​വൈ​എ​ഫ്ഐ വി​ല്ലേ​ജ് സെ​ക്ര​ട്ട​റി ബി​ബി​ൻ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന്‍റെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഹെ​ൽ​പ് ഡെ​സ്ക്കി​ൽ ബ​ന്ധ​പ്പെ​ട്ടു. ഇ​വി​ടെ നി​ന്ന് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പി​പി​ഇ​കി​റ്റ് ധ​രി​ച്ച് വാ​ഹ​ന​വു​മാ​യെ​ത്തി​യ ആ​ന​ന്ദ്, രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലും കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ലും എ​ത്തി​ച്ചു. കെ​എ​സ്ടി​എ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജി​ല്ലാ ട്ര​ഷ​റ​റും വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി ത​ല നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​ണ്.

ബി​ബി​നും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ധ​രി​ച്ച് സ​ഹാ​യ​ത്തി​നു​ണ്ടാ​യി. ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് ബാ​ല​ഗോ​പാ​ൽ ത​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ വെ​ഹി​ക്കി​ൾ ച​ല​ഞ്ച് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തു വ​രെ അ​ൻ​പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ ച​ല​ഞ്ച് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.