ചാ​ത്ത​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഞ്ച് ല​ക്ഷം കൈ​മാ​റി
Tuesday, May 11, 2021 11:33 PM IST
ചാ​ത്ത​ന്നൂ​ർ : കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ക്സി​ൽ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് ചാ​ത്ത​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ആ​ദ്യ​ഗ​ഡു​വാ​യി അ​ഞ്ച് ല​ക്ഷം രൂ​പ കൈ​മാ​റി.

ബാ​ങ്ക് വി​ഹി​തം, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ വി​ഹി​തം ചേ​ർ​ത്താ​ണി​ത്. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ർ ദി​ലീ​പ് കു​മാ​ർ നി​യു​ക്ത എം​എ​ൽ​എ ജി.​എ​സ് ജ​യ​ലാ​ലി​ന് കൈ​മാ​റി.

ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് റ്റി. ​ദി​ജു, ഭ​ര​ണ​സ​മി​തി അം​ഗം എ​സ്.​വി​നോ​ദ്, സെ​ക്ര​ട്ട​റി​ജി.​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.