പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കെ​തി​രെ അ​നാ​വ​ശ്യ ആ​രോ​പ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്
Tuesday, May 11, 2021 11:33 PM IST
പു​ന​ലൂ​ർ: ഏ​റ്റ​വും മി​ക​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലു​ള്ള തെ​ന്മ​ല, ആ​ര്യ​ങ്കാ​വ്,ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കെ​തി​രെ വ​സ്തു​താ​വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ മ​ന​പൂ​ർ​വം ത​ട​സ​പ്പെ​ടു​ത്തി​യും ഇ​ട​തു മു​ന്ന​ണി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​കു​മാ​ർ ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി കാ​ല​ത്ത് വ​ർ​ക്ക് ഷോ​പ്പി​ൽ ആ​യ തെ​ന്മ​ല പ​ഞ്ചാ​യ​ത്ത് ആം​ബു​ല​ൻ​സ് ക​ഴി​ഞ്ഞ കോ​വി​ഡ സ​മ​യ​ത്ത് പോ​ലും പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​പ്പോ​ൾ പ​ണം അ​നു​വ​ദി​ച്ച പ​ണി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സം​ഭാ​വ​ന ന​ൽ​കി​യ ആം​ബു​ല​ൻ​സും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ത്തും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ജ്ജ​മാ​ണ്.

ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ലു​ള്ള ആം​ബു​ല​ൻ​സ് കൂ​ടാ​തെ മ​റ്റൊ​രു ആം​ബു​ല​ൻ​സും എ​ല്ലാ വാ​ർ​ഡു​ക​ളി​ലും സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​വും ത​യാ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.
ആ​ര്യ​ങ്കാ​വി​ൽ മ​ന്ത്രി അ​നു​വ​ദി​ച്ച ആം​ബു​ല​ൻ​സ് പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്കു​ന്നി​ല്ല എ​ന്ന വാ​ർ​ത്ത വി​ചി​ത്ര​മാ​ണ്.

മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത​ല്ലാ​തെ നാ​ളി​തു​വ​രെ ഇ​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല എ​ന്നാ​ണ് ഡി​എം​ഒ പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. തെ​ന്മ​ല​യി​ലെ 108 ആം​ബു​ല​ൻ​സ് കൂ​ടാ​തെ അ​ച്ച​ൻ​കോ​വി​ൽ, ക​ഴു​തു​രു​ട്ടി,ആ​ര്യ​ങ്കാ​വ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മൂ​ന്നു വാ​ഹ​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് വാ​ട​ക​യ്ക്കെ​ടു​ത്ത് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗി​ക​ളെ പാ​ർ​പ്പി​ക്കാ​നു​ള്ള ഡോ​മി​ഷ​ന​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം കി​ട്ടി​യാ​ലു​ട​ൻ പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ജ്ജ​മാ​ണ്. ജ​ന​കീ​യ ഹോ​ട്ട​ലും ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കൂ​ട്ട പ​രി​ശോ​ധ​ന സ​മ​യ​ത്ത് ഉ​ള്ള കൂ​ടി​ച്ചേ​ര​ലാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്കും രോ​ഗം പ​ക​രാ​ൻ ഇ​ട​യാ​യ​ത്. ഈ ​പ​രി​ശോ​ധ​ന​ക​ളു​ടെ ഫ​ലം വ​രാ​ൻ വൈ​കു​ന്ന ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി അ​ങ്ങേ​യ​റ്റം ഖേ​ദ​ക​ര​മാ​ണ്.
പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ ജാ​ള്യ​ത​യി​ൽ ചി​ല ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്കി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ട് സ​ഹ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് സി. ​വി​ജ​യ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.