ക​ര​വാ​ളൂ​രി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ഉ​ന്തും​ത​ള്ളും
Tuesday, May 11, 2021 11:33 PM IST
പു​ന​ലൂ​ർ: ക​ര​വാ​ളൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ എ​ത്തി​യ​വ​രു​ടെ കൂ​ട്ട ഓ​ട്ട​വും ഉ​ന്തും ത​ള്ളും. തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ല​ത്ത് വീ​ണ വ​യോ​ധി​ക​യു​ടെ മേ​ൽ ച​വി​ട്ടി മ​റ്റു​ള്ള​വ​ർ കൂ​പ്പ​ൺ വാ​ങ്ങാ​നാ​യി ഓ​ടി എ​ന്നാ​ണ് ആ​രോ​പ​ണം.

കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ എ​ത്തി​യ ജ​ന​ക്കൂ​ട്ട​ത്തെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് നി​യ​ന്ത്രി​ക്കാ​ത്ത സ്ഥി​തി​യാ​ണ് ഇ​പ്പോ​ൾ ക​ര​വാ​ളൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ന്നാ​ണ് പ​രാ​തി. പ്രാ​യ​മാ​യ​വ​ർ ഉ​ൾ​പ്പെ​ടെ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ ടോ​ക്ക​ൺ സം​വി​ധാ​നം ബ​ന്ധ​പ്പെ​ട്ട​വ​ർ ഏ​ർ​പ്പെ​ടു​ത്തു​ന്നി​ല്ല എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ള്ള പ​ഞ്ചാ​യ​ത്ത് എ​ന്ന നി​ല​യി​ൽ പോ​ലു​മു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഏ​ർ​പ്പെ​ടു​ന്നി​ല്ല. പ്ര​തി​രോ​ധ വാ​ക്‌​സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ രോ​ഗ​ബാ​ധി​ത​രാ​യി തി​രി​കെ പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്.

ഇ​തി​ന് പു​റ​മെ ചി​ല ഡോ​ക്ട​റ​ർ​മാ​രും ജീ​വ​ന​ക്കാ​രും താ​മ​സി​ച്ചു വ​രി​ക​യും കു​റ​ച്ച് രോ​ഗി​ക​ളെ മാ​ത്ര​മേ പ​രി​ശോ​ധി​ക്കു​ന്നു​ള്ളു​വെ​ന്നും പ​രാ​തി​യു​ണ്ട്. ചി​ല ഡോ​ക്ട​റ​ർ​മാ​ർ പ​തി​നൊ​ന്ന് മ​ണി​യ്ക്ക് ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്താ​റി​ല്ല എ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് ഈ ​ആ​ശു​പ​ത്രി മാ​ത്ര​മാ​ണ് നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യം.

ക​ര​വാ​ളൂ​രി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ളു​ന്നു എ​ന്ന വ്യാ​പ​ക​മാ​യ പ​രാ​തി​യി​ൻ മേ​ൽ സി​പി​ഐ പു​ന​ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.