കൃ​ഷി ചാ​ല​ഞ്ചു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം
Tuesday, May 11, 2021 11:33 PM IST
പ​ത്ത​നാ​പു​രം: ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി കൃ​ഷി ചാ​ല​ഞ്ചു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​ല​വൂ​ർ ഡി​വി​ഷ​ൻ അം​ഗം അ​ന​ന്ദു പി​ള്ള​യാ​ണ് വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ലോ​ക്ക്ഡൗ​ൺ കാ​ല​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന കാ​മ്പ​യി​നു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. അ​ക​ലാം കോ​വി​ഡി​നെ​തി​രെ, അ​ടു​ക്കാം കൃ​ഷി​യു​മാ​യി എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ മു​ദ്രാ​വാ​ക്യം.
കോ​വി​ഡി​ന്‍റെ ഒ​ന്നാം ത​രം​ഗ​ത്തി​ൽ ജൈ​വ​കൃ​ഷി രീ​തി വീ​ടു​ക​ളി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​ണ് കാ​മ്പ​യി​ന്‍റെ പ്ര​ചോ​ദ​നം. ആ​ദ്യ ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് ക​ർ​ഷ​ക​നും കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പി.​ജെ ജോ​സ​ഫ് എം​എ​ൽ​എ യു​ടെ ലോ​ക്ക് ടൗ​ൺ അ​ഗ്രി ച​ല​ഞ്ച് വ​ലി​യ പി​ന്തു​ണ നേ​ടി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ പോ​ഷ​ക​ശ്രീ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഡി​വി​ഷ​ണി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി അ​ഞ്ച് പേ​ർ​ക്ക് ഒ​രാ​ൾ​ക്ക് 50 ഗ്രോ​ബാ​ഗും തൈ​യും ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി മാ​തൃ​ക കാ​ട്ടി​യി​രു​ന്നു.
വ​രും ദി​ന​ങ്ങ​ളി​ൽ ഡി​വി​ഷ​നി​ലെ വീ​ടു​ക​ളി​ലെ പ​രി​മി​ത​മാ​യ സ്ഥ​ല​ങ്ങ​ൾ ന​മ്മു​ടെ കാ​ർ​ഷി​ക സം​സ്കാ​രം തി​രി​കെ കൊ​ണ്ട് വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും കോ​വി​ഡി​നെ​തി​രെ വീ​ടു​ക​ളി​ൽ സു​ര​ക്ഷി​ത​രാ​യി ഇ​രു​ന്ന് പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ വേ​ണ്ടി​യും കൃ​ഷി വ്യാ​പി​പ്പി​ക്കു​വാ​ൻ ഉ​ള്ള ന​ട​പ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കും എ​ന്നും അ​ന​ന്തു പ​റ​ഞ്ഞു.
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഈ ​പ​ദ്ധ​തി​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം കൂ​ടി ആ​ണ് ത​ല​വൂ​ർ ഡി​വി​ഷ​നി​ൽ നി​ന്നും വി​ജ​യി​ച്ച അ​ന​ന്തു പി​ള്ള.
ഈ ​ലോ​ക്ക്ഡൗ​ൺ കാ​ല​വും കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഏ​വ​രും നാ​ടി​ന്‍റെ കാ​ർ​ഷി​ക മു​ന്നേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​വ​ണ​മെ​ന്ന് അ​ന​ന്തു​പി​ള്ള അ​ഭ്യ​ർ​ഥി​ച്ചു.