അ​തി​ശ​ക്തം, അ​ട​ച്ചി​ട​ൽ
Monday, May 10, 2021 11:12 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
കൊ​ല്ലം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ന്‍റെ മൂ​ന്നാം ദി​ന​ത്തി​ൽ സ​ർ​വ മേ​ഖ​ല​യി​ലും അ​ട​ച്ചി​ട​ൽ ശ​ക്തം. വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​തെ ജ​നം മൂ​ന്നാം ദി​വ​സ​വും ലോ​ക്ക്ഡൗ​ണു​മാ​യി സ​ർ​വാ​ത്മ​നാ സ​ഹ​ക​രി​ച്ചു. ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​ത്തു​ക​ൾ ഏ​റെ​ക്കു​റെ വി​ജ​ന​മാ​യി​രു​ന്നു. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ന്നെ​ങ്കി​ലും എ​ല്ലാ​യി​ട​ത്തും കാ​ര്യ​മാ​യ ക​ച്ച​വ​ടം ന​ട​ന്നി​ല്ല.
സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലു​മൊ​ക്കെ കാ​ര്യ​മാ​യി ആ​ൾ​ക്കാ​ർ എ​ത്തു​ന്നി​ല്ല. കൊ​ല്ലം ന​ഗ​ര​ത്തി​ല​ട​ക്കം ഹോ​ട്ട​ലു​ക​ൾ ഭൂ​രി​ഭാ​ഗ​വും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പാ​ർ​സ​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി ഉ​ണ്ടെ​ങ്കി​ലും വാ​ങ്ങാ​ൻ ആ​ളു​ക​ൾ കു​റ​വ്. ത​ട്ടു​ക​ട​ക​ൾ​ക്ക് പ്ര​വ​ർ‌​ത്തി​ക്കാ​ൻ അ​നു​മ​തി​യി​ല്ല.
പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ വാ​ഹ​ന​ങ്ങ​ളും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് മാ​ത്ര​മേ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ. രാ​വി​ലെ ഒ​ന്പ​തി​നും പ​ത്തി​നും മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ചെ​റി​യ തി​ര​ക്കു​ള്ള​ത്.
അ​വ​ശ്യ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തി​ൽ ഏ​റി​യ പ​ങ്കും. അ​വ​രെ​യും പ​രി​ശോ​ധി​ച്ച് മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും സ​ത്യ​വാ​ങ്മൂ​ല​വും ഇ​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ല്ല. അ​നാ​വ​ശ്യ യാ​ത്രി​ക​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ഇ​ര​ട്ട മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ​യും പി​ടി​കൂ​ടി.
പൊ​തു​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ കൊ​ല്ല​ത്തെ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റും വി​വി​ധ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍റു​ക​ളും വി​ജ​ന​മാ​ണ്. കൊ​ല്ലം ന​ഗ​ര​ത്തി​ൽ ചി​ന്ന​ക്ക​ട ബീ​ച്ച് റോ​ഡി​ൽ തെ​രു​വി​ൽ അ​ല​യു​ന്ന​വ​രു​ടെ​യും ക​ട​ത്തി​ണ്ണ​ക​ളി​ൽ വി​ശ്ര​മി​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണം ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.
ഇ​വ​ർ​ക്ക് താ​ത്ക്കാ​ലി​ക താ​മ​സം ഒ​രു​ക്കാ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യ ഒ​രു ന​ട​പ​ടി​യും ഇ​ല്ല. ചി​ല സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ ഇ​വ​ർ​ക്ക് മൂ​ന്നു​നേ​ര​വും ഭ​ക്ഷ​ണ​വും വെ​ള്ള​വും എ​ത്തി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് അ​തി​തീ​വ്ര വ്യാ​പ​നം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ അ​ടി​യ​ന്തി​ര​മാ​യി പു​ന​ര​ധി​വ​സി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ട് പോ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.
ജി​ല്ല​യി​ലെ ഹാ​ർ​ബ​റു​ക​ൾ എ​ല്ലാം കു​റെ ദി​വ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. ഇ​തു​കാ​ര​ണം പ​ല​യി​ട​ത്തും സു​ര​ക്ഷി​ത മ​ത്സ്യം കി​ട്ടാ​നി​ല്ല. മ​ത്സ്യ​ഫെ​ഡ് ഫി​ഷ് സ്റ്റാ​ളു​ക​ളി​ൽ അ​ന്യ​ജി​ല്ല​ക​ളി​ൽ നി​ന്ന് മ​ത്സ്യം എ​ത്തി​ച്ച് വി​പ​ണ​നം ന​ട​ത്തു​ന്നു​ണ്ട്. കൊ​ല്ലം ന​ഗ​ര​ത്തി​ൽ അ​ട​ക്കം അ​വ​ർ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​വും ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.
എ​ന്നാ​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ല​ർ​ത്തി​യ മ​ത്സ്യം ജി​ല്ല​യി​ൽ എ​ത്തു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​യ​ത് കാ​ര​ണം ഇ​വ മ​ത്സ്യ​ച​ന്ത​ക​ളി​ൽ എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്നി​ല്ല. പ​ക​രം ബൈ​ക്കു​ക​ളി​ലും സൈ​ക്കി​ളു​ക​ളി​ലും മ​റ്റും ഇ​വ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ്.
സ​ർ​വീ​സു​ക​ൾ ഭൂ​രി​ഭാ​ഗം വെ​ട്ടി​ക്കു​റ​ച്ചെ​ങ്കി​ലും ചി​ല ട്രെ​യി​നു​ക​ൾ ഇ​പ്പോ​ഴും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. പ​ക്ഷേ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം മി​ക്ക ട്രെ​യി​നു​ക​ളി​ലും കു​റ​വാ​ണ്. ബ​സ് ഗ​താ​ഗ​തം ഇ​ല്ലെ​ങ്കി​ലും ഹ്ര​സ്വ​ദൂ​ര യാ​ത്ര​യ്ക്ക് പെ​ട്ട​ന്ന് റെ​യി​ൽ​വേ​യെ ആ​ശ്ര​യി​ക്കാ​ൻ ആ​ൾ​ക്കാ​ർ​ക്ക് ക​ഴി​യാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണം.
ട്രെ​യി​നു​ക​ൾ വ​രു​ന്ന​തി​ന് അ​ൽ​പ്പം മു​ന്പ് എ​ത്തി​യാ​ൽ പോ​ലും സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് ടി​ക്ക​റ്റ് ന​ൽ​കി​ല്ല. പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​മി​ല്ല.
ജി​ല്ലാ ക​ള​ക്ട​റേ​റ്റ് അ​ട​ക്ക​മു​ള്ള ജി​ല്ല​യി​ലെ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ൾ എ​ല്ലാം വി​ജ​ന​മാ​യി കി​ട​ക്കു​ന്നു. ഇ​ന്ന​ലെ അ​ൽ​പ്പ​മെ​ങ്കി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത് ബാ​ങ്കു​ക​ളി​ലാ​ണ്. ര​ണ്ടു​ദി​വ​സ​ത്തെ അ​വ​ധി​ക്ക് ശേ​ഷ​മാ​ണ് ബാ​ങ്കു​ക​ൾ ഇ​ന്ന​ലെ തു​റ​ന്ന​ത്. അ​താ​ണ് തി​ര​ക്കു​ണ്ടാ​കാ​ൻ കാ​ര​ണം.
എ​ടി​എം സെ​ന്‍റ​റു​ക​ളി​ലും പ​ല​യി​ട​ത്തും ആ​ൾ​ക്കാ​ർ പ​ണ​മെ​ടു​ക്കാ​ൻ ക്യൂ ​നി​ൽ​ക്കു​ന്ന​തും കാ​ണാ​നാ​യി. ബാ​ങ്കു​ക​ൾ‌​ക്ക് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്ത​ന അ​നു​മ​തി​യു​ള്ള​ത്.