പി​കെ ശ്രീ​നി​വാ​സ​ന്‍ അ​സാ​ധാ​ര​ണ ജീ​വി​തം ന​യി​ച്ച​യാ​ൾ: മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍
Sunday, May 9, 2021 11:50 PM IST
അ​ഞ്ച​ല്‍: സി​പി​ഐ നേ​താ​വും എം​എ​ല്‍​എ​യു​മാ​യി​രു​ന്ന പി ​കെ ശ്രീ​നി​വാ​സ​ന്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കൊ​പ്പം അ​സാ​ധാ​ര​ണ ജീ​വി​തം ന​യി​ച്ച​യാ​ള്‍ ആ​യി​രു​ന്നു​വെ​ന്നും ശ്രീ​നി​വാ​സ​നു​മാ​യി ജ​ന​ങ്ങ​ള്‍​ക്ക്‌ ഉ​ള്ള​ത് വൈ​കാ​രി​ക​മാ​യ ബ​ന്ധ​മാ​ണ് എ​ന്നും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍ പ​റ​ഞ്ഞു.
പി​കെ ശ്രീ​നി​വാ​സ​ന്‍റെ ഇ​രു​പ​ത്തി​യ​ഞ്ചാം ച​ര​മ വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ ഏ​രൂ​രി​ലെ വ​സ​തി​യി​ലെ ശ​വ​കു​ടീ​ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍ സാ​ര്‍ എ​ന്ന പ​ദം ഉ​പ​യോ​ഗി​ച്ച് ആ​രെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​റി​ല്ലെ​ങ്കി​ലും അ​ധ്യാ​പ​ക​ന്‍ കൂ​ടി​യാ​യി​രു​ന്ന പി ​കെ ശ്രീ​നി​വാ​സ​ന്‍ അ​റി​യ​പ്പെ​ട്ട​ത് ശ്രീ​നി സ​ര്‍ എ​ന്ന പേ​രി​ലാ​ണ് എ​ന്ന് അ​നു​സ്മ​ര​ണം ന​ട​ത്തി​ക്കൊ​ണ്ട് മ​ന്ത്രി കെ ​രാ​ജു പ​റ​ഞ്ഞു.
നി​യു​ക്ത എം​എ​ല്‍​എ​യും പി​കെ ശ്രീ​നി​വാ​സ​ന്‍റെ മ​ക​നു​മാ​യ പി ​എ​സ് സു​പാ​ല്‍, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ്‌ അം​ഗ​ങ്ങ​ളാ​യ എം ​സ​ലിം, കെ ​സി ജോ​സ്, അ​ഞ്ച​ല്‍ പു​ന​ലൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ ലി​ജു ജ​മാ​ല്‍, സി ​അ​ജ​യ​പ്ര​സാ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ ഡാ​നി​യേ​ല്‍, മ​ണ്ഡ​ലം അ​സി​. സെ​ക്ര​ട്ട​റി എ​സ് സ​ന്തോ​ഷ്‌, ച​ട​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി വി ​നാ​യ​ര്‍ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു.