കോ​വി​ഡ് ര​ണ്ടാം വ​ര​വി​ലും പോ​രാ​ട്ട സ​ജ്ജ​രാ​യി ട്രാ​ക്ക്
Sunday, May 9, 2021 11:49 PM IST
കൊ​ല്ലം : കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു പോ​ലീ​സി​നൊ​പ്പം സേ​വ​ന സ​ന്ന​ദ്ധ​രാ​യി ട്രാ​ക്ക് വോ​ള​ന്‍റി​യേ​ഴ്‌​സും.
2019 മാ​ർ​ച്ച്‌ 15 ന് ​കോ​വി​ഡി​ന്‍റെ ആ​ദ്യ സ​മ​യ​ങ്ങ​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടൊ​പ്പം സേ​വ​നം ആ​രം​ഭി​ച്ച ട്രാ​ക്ക് വോ​ള​ന്‍റി​യേ​ഴ്‌​സ് 2021 ഏ​പ്രി​ൽ 14 നാ​ണ് അ​ത് അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ഏ​പ്രി​ൽ 28 മു​ത​ൽ വോ​ള​ന്‍റി​യേ​ഴ്‌​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷം കൊ​ട്ടാ​ര​ക്ക​ര​യി​ലും മു​പ്പ​തി​ല​ധി​കം വോ​ള​ന്‍റി​യേ​ഴ്‌​സ് പോ​ലീ​സി​നൊ​പ്പം സേ​വ​ന നി​ര​ത​രാ​യി. കൊ​ല്ല​ത്തും ഈ​സ്റ്റ്‌ പോ​ലീ​സി​നൊ​പ്പം പോ​യി​ന്‍റു​ക​ളി​ൽ ട്രാ​ക്ക് വോ​ള​ന്‍റി​യ​ർ​മാ​ർ നി​ല​യു​റ​പ്പി​ച്ചു ക​ഴി​ഞ്ഞു.
കൊ​ല്ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ടും കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഷി​ബു പാ​പ്പ​ച്ച​നും നേ​തൃ​ത്വം ന​ൽ​കു​ന്നു.