കി​ഴ​ക്കേക​ല്ല​ട​യി​ലെ ഫ​സ്റ്റ് ലൈ​ൻ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ്് സെ​ന്‍റ​ർ തു​റ​ക്കാ​ൻ തീ​രു​മാ​നം
Sunday, May 9, 2021 11:49 PM IST
കി​ഴ​ക്കേ ക​ല്ല​ട: കി​ഴ​ക്കേ ക​ല്ല​ട​യി​ലെ ഫ​സ്റ്റ് ലൈ​ൻ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ്് സെ​ന്‍റ​ർ തു​റ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. കി​ഴ​ക്കേ ക​ല്ല​ട​യി​ൽ 2268000 രൂ​പ ചെ​ല​വാ​ക്കി നി​ർ​മി​ച്ച ഫ​സ്റ്റ് ലൈ​ൻ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ നി​ർ​മി​ച്ചി​ട്ട് ഒ​ന്പ​ത് മാ​സം ആ​യി​ട്ട് ഒ​രു രോ​ഗി​യെ പോ​ലും ചി​കി​ൽ​സി​ച്ചി​ട്ടി​ല്ല എ​ന്ന വാ​ർ​ത്ത പു​റ​ത്ത് വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് തു​റ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.
കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​ണ് വ​ൻ​തു​ക ചെ​ല​വാ​ക്കി കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഒ​രു രോ​ഗി​യെ പോ​ലും ചി​കി​ത്സി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത്.
2020 ജൂ​ലൈ 31-ന് ​മ​ന്ത്രി ജെ.​മേ​ഴ്‌​സി​കു​ട്ടി​യ​മ്മ​യാ​ണ് കി​ഴ​ക്കേ​ക​ല്ല​ട​യി​ലെ ഫ​സ്റ്റ് ലൈ​ൻ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​രു​ന്നൂ​റോ​ളം രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ ക​ഴി​യു​ന്ന സെ​ന്‍റ​ർ ആ​യി​രു​ന്നു കി​ഴ​ക്കേ ക​ല്ല​ട​യി​ലെ ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ലാ​രം​ഭി​ച്ച​ത്. ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് 2268106 രൂ​പ​യാ​ണ് ചെ​ല​വാ​ക്കി​യ​തെ​ന്ന് വി​വ​രാ​വ​കാ​ശ​രേ​ഖ പ​റ​യു​ന്നു.
എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യി ഒ​രു രോ​ഗി​യെ പോ​ലും അ​വി​ടെ ചി​കി​ൽ​സി​ച്ചി​ട്ടി​ല്ല എ​ന്നും വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി പ​റ​യു​ന്നു. ഈ ​വാ​ർ​ത്ത ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് പു​റ​ത്ത് വി​ട്ട​ത്. ഇ​തോ​ടെ നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വി​ഷ​യം ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ പ്പെ​ടു​ത്തി. ഇ​തോ​ടെ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ തു​റ​ക്കാ​ൻ ക​ള​ക്ട​ർ പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ശ​ക്ത​മാ​യ​പ്പോ​ൾ പോ​ലും സെ​ന്‍റ​ർ തു​റ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് യാ​തൊ​രു ന​ട​പ​ടി​യും കൈ​ക്കൊ​ണ്ടി​രു​ന്നി​ല്ല.