പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്
Saturday, May 8, 2021 11:08 PM IST
പ​ത്ത​നാ​പു​രം: ലോ​ക്ക്ഡൗ​ണി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ്. ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ക​ല്ലും​ക​ട​വ്, ശാ​ലേം​പു​രം, ഏ​നാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചാ​ണ് പ​രി​ശോ​ധ​ന. പ​ത്ത​നാ​പു​രം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ, പ​ള്ളി​മു​ക്ക്, പു​ന്ന​ല, മ​ഞ്ച​ള്ളൂ​ർ, അ​ലി​മു​ക്ക്, മു​ക്ക​ട​വ്, കു​ന്നി​ക്കോ​ട്, ത​ല​വൂ​ർ, പ​ട്ടാ​ഴി മേ​ഖ​ല​ക​ളി​ലും കു​ന്നി​ക്കോ​ട്, പ​ത്ത​നാ​പു​രം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​താ​യി ബോ​ധ്യ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളി​ലും അ​വ​ശ്യ രേ​ഖ​ക​ളി​ല്ലാ​തെ യാ​ത്ര ചെ​യ്ത​വ​രി​ൽ നി​ന്നും പി​ഴ​യീ​ടാ​ക്കി വി​ട്ട​യ​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സേ​നാം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മെ​ന്നും, മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും പ​ത്ത​നാ​പു​രം സി ​ഐ സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഓ​രോ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​രു പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, മൂ​ന്നി​ൽ കു​റ​യാ​ത്ത പോ​ലീ​സു​കാ​ർ എ​ന്നി​വ​ർ മൂ​ന്ന് ഷി​ഫ്റ്റു​ക​ളാ​യി രാ​ത്രി​യും പ​ക​ലു​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തും. ലോ​ക്ക​ൽ പോ​ലീ​സി​നൊ​പ്പം സ്പെ​ഷ​ൽ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കും. കൂ​ടാ​തെ റ​വ​ന്യു, ആ​രോ​ഗ്യം, മോ​ട്ടോ​ർ വാ​ഹ​നം, അ​ഗ്നി​ശ​മ​ന​സേ​ന തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും നി​ര​ത്തു​ക​ളി​ലും ക​വ​ല​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും.

ഇ​തി​നോ​ടൊ​പ്പം വാ​ഹ​ന പ​ടോ​ളിം​ഗും ഉ​ണ്ടാ​കും. അ​താ​ത് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല നി​ല​വി​ൽ എ​സ് എ​ച്ച് ഒ ​മാ​ർ​ക്കാ​ണ്. കോ​വി​ഡി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ​തി​നേ​ക്കാ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​നാ​ണ് ക​ള​ക്ട​ർ​മാ​രു​ടെ​യും പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ​യും നി​ർ​ദേ​ശം. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി വി​ൽ​പ​ന സ്ഥാ​പ​ന​ങ്ങ​ളും ഏ​താ​നും ബേ​ക്ക​റി​ക​ളും മാ​ത്ര​മാ​ണ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച​ത്.

ഇ​തി​നി​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം ഇ​രു​ന്നൂ​റോ​ളം പോ​സി​റ്റീ​വ് കേ​സു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​യ്ക്കു​ള്ളി​ൽ ഇ​വി​ടെ അ​ഞ്ച് പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​ത്. കോ​ള​നി​ക​ളി​ലു​ൾ​പ്പെ​ടെ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തോ​ടെ മേ​ഖ​ലാ അ​ടി​സ്ഥാ​ന​ത്തി​ൽ മൊ​ബൈ​ൽ ലാ​ബോ​റ​ട്ട​റി എ​ത്തി കോ​വി​ഡ് പ​രി​ശോ​ധ​ന​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.