ഫ​സ്റ്റ് ലൈ​ൻ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ ഓ​ക്സി​ജ​നാ​യി തി​ര​ക്കേ​റി
Saturday, May 8, 2021 11:08 PM IST
കൊ​ല്ലം: ആ​ശ്രാ​മം ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ തി​ര​ക്കേ​റി. തി​ര​ക്ക് വ​ർ​ധി​ച്ച​പ്പോ​ൾ ഭൂ​രി​ഭാ​ഗം പേ​രെ​യും കെ​ട്ടി​ട​ത്തി​ന് പു​റ​ത്തെ താ​ത്ക്കാ​ലി​ക കേ​ന്ദ്ര​ത്തി​ൽ ഇ​രു​ത്തി​യാ​ണ് ഓ​ക്സി​ജ​ൻ ന​ൽ​കി​യ​ത്. ജി​ല്ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​ണെ​ന്നാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ൽ 180 പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യം മാ​ത്ര​മാ​ണ് നേ​ര​ത്തേ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്. രോ​ഗ​വ്യാ​പ​ന തോ​തും രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​ട​പെ​ട്ട് ഇ​ത് 230 ആ​യി ഉ​യ​ർ​ത്തി. എ​ന്നി​ട്ടും രോ​ഗി​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.

ഇ​വി​ടെ​ത്തെ കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗ​ത്തി​ൽ പ്ര​തി​ദി​നം 150-ൽ ​അ​ധി​കം പേ​ർ ചി​കി​ത്സ തേ​ടി എ​ത്തു​ന്നു​ണ്ട്. പ​ല​ർ​ക്കും ശ്വാ​സ​ത​ട​സ​മാ​ണ് പ്ര​ധാ​ന​രോ​ഗ ല​ക്ഷ​ണം. ശ​രീ​ര​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ നി​ല കു​റ​യു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം. ഇ​ത്ത​ര​ക്കാ​രെ​യാ​ണ് പു​റ​ത്തി​രു​ത്തി ഇ​പ്പോ​ൾ ഓ​ക്സി​ജ​ൻ ന​ൽ​കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 17 ശ​ത​മാ​ന​മാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഇ​ത് 21.9 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ലെ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം 2000-നും 3000-​നും മ​ധ്യ​യാ​ണ്. ഇ​ത് ഇ​നി​യും വ​ർ​ധി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സ​ബ്സെ​ന്‍റ​റാ​യാ​ണ് ഈ ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചാ​ൽ ഇ​വി​ട​ത്തെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ത​കി​ടം മ​റി​യും. ഇ​വി​ടെ ചി​കി​ത്സ തേ​ടി​യ​വ​രി​ൽ രോ​ഗം മൂ​ർഛി​ക്കു​ന്ന​വ​രെ​യാ​ണ് കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കും പാ​രി​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്കും മാ​റ്റു​ന്ന​ത്. ഈ ​ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലും ഇ​പ്പോ​ൾ കി​ട​ക്ക​ക​ൾ ഒ​ഴി​വി​ല്ലാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്.