ലോ​ക്ക് ഡൗ​ൺ ആ​ദ്യ ദി​നം പൂ​ർ​ണ വി​ജ​യം
Saturday, May 8, 2021 10:42 PM IST
ചാ​ത്ത​ന്നൂ​ർ: അ​ട​ച്ചു പൂ​ട്ട​ലി​ന്‍റെ ആ​ദ്യ​ദി​നം ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ​ബ്ഡി​വി​ഷ​നി​ൽ വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് എ​സി​പി വൈ.​നി​സാ​മു​ദീ​ൻ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​ഞ്ഞു. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ല്ക്കു​ന്ന പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി പ​ഴം, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ എ​ന്നി​വ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​വി​ടെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​ണ് സാ​ധ​ന​ങ്ങ​ൾ കൊ​ടു​ത്ത​ത്. ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വെ​ങ്കി​ലും കൗ​ണ്ട​റു​ക​ളി​ലൂ​ടെ പാ​ഴ്സ​ലാ​യാ​ണ് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്.

വി​വാ​ഹ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് തീ​രെ​ക്കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്ര​മേ പ​ങ്കെ​ടു​ത്തു​ള്ളൂ. റോ​ഡി​ൽ അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. വാ​ഹ​ന​ങ്ങ​ളും വി​ര​ള​മാ​യി​രു​ന്നു.

ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ​ബ്ഡി​വി​ഷ​നി​ലെ പാ​രി​പ്പ​ള്ളി, പ​ര​വൂ​ർ, ചാ​ത്ത​ന്നൂ​ർ, കൊ​ട്ടി​യം, ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ശാ​ന്ത​മാ​യാ​ണ് ആ​ദ്യ അ​ട​ച്ചു​പൂ​ട്ട​ൽ ദി​നം ക​ട​ന്നു പോ​യ​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​നാ​വ​ശ്യ യാ​ത്ര​ക്കാ​രെ നി​യ​ന്ത്രി​ക്കാ​നും യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കാ​നു​മാ​യി ഇ​ട​റോ​ഡു​ക​ൾ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് അ​ട​ച്ചി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ലും പ്ര​ധാ​ന പാ​ത​ക​ളി​ലും ബാ​രി​ക്കോ​ഡ് സ്ഥാ​പി​ച്ച് ഗ​താ​ഗ​തം ഒ​രു വ​രി​യാ​ക്കി​യാ​യി​രു​ന്നു വാ​ഹ​ന പ​രി​ശോ​ധ​ന. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ന​ട​ത്തി കൊ​ണ്ടി​രു​ന്നു.