കോ​വി​ഡ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന; 10 കേ​സു​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി
Saturday, May 8, 2021 10:42 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ കള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന താ​ലൂ​ക്ക് ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്ന​ലെ 10 കേ​സു​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍, പോ​ലീ​സ്, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി 199 കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി.
പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ല്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ഷാ​ജി ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടാ​ലും​മൂ​ട്, ത​ല​വൂ​ര്‍, പ​റ​ങ്കി​മാം​മു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ എ​ട്ടു​പേ​ര്‍​ക്ക് താ​ക്കീ​തു ന​ല്‍​കി.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 65 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കു​ക​യും ര​ണ്ട് പേ​ര്‍​ക്ക് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.പു​ന​ലൂ​രി​ല്‍ തെന്മ​ല, കു​ള​ത്തൂ​പ്പു​ഴ, ആ​ര്യ​ങ്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 18 മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ കു​മാ​രി ഗീ​ത, പോ​ലീ​സ്, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

കു​ന്ന​ത്തൂ​രി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ശാ​സ്താം​കോ​ട്ട, കു​ന്ന​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 80 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കു​ക​യും എ​ട്ട് എ​ണ്ണ​ത്തി​ന് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ല്‍ 35 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും 18 പേ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു. ത​ഹ​സി​ല്‍​ദാ​ര്‍ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ സു​രേ​ഷ് കു​മാ​ര്‍, ജി. ​അ​ജേ​ഷ് സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് അ​രു​ണ്‍ കെ. ​സോ​മ​ന്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൊ​ല്ല​ത്ത് പ​ള്ളി​മു​ക്ക്, മേ​വ​റം, മു​ണ്ട​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ജ​യ​കൃ​ഷ്ണ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.