പൂ​ട്ടി​കി​ട​ക്കു​ന്ന ഫാ​മി​ല്‍ നി​ന്നും വ​ന്‍ കോ​ട ശേ​ഖ​രം പി​ടി​കൂ​ടി
Saturday, May 8, 2021 10:42 PM IST
അ​ഞ്ച​ല്‍: ഏ​രൂ​രി​ല്‍ വ​ന്‍ കോ​ട ശേ​ഖ​രം പി​ടി​കൂ​ടി. ഏ​രൂ​ര്‍ പു​ഞ്ചി​രി​മു​ക്കി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യി കി​ട​ന്ന ഫാം ​പ​രി​സ​ര​ത്ത് നി​ന്നു​മാ​ണ് എ​ണ്ണൂ​റു​ലി​റ്റ​റോ​ളം കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത്.

ഏ​രൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​ജി​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ തു​ള​സീ​ധ​ര​ന്‍, ഗ്രേ​ഡ് എ​സ് ഐ ​സ​ജു, എ​എ​സ്ഐ കി​ഷോ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​രു​ണ്‍, അ​ജ​യ​കു​മാ​ര്‍, ഹോം ​ഗാ​ര്‍​ഡ് ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഫാം ​പ​രി​സ​ര​ത്ത് പ​ഴ​യ ബ​യോ ഗ്യാ​സ് പ്ലാ​ന്‍റി​ല്‍ പ്ലാ​സ്റ്റി​ക് വാ​ട്ട​ര്‍ ടാ​ങ്കി​ലും ബാ​ര​ലി​ലു​മാ​യി ഒ​ളി​പ്പി​ച്ചി​രു​ന്ന കോ​ട​യാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട സ്ഥ​ല​ത്ത് ത​ന്നെ ന​ശി​പ്പി​ച്ച് വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യും ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും ഏ​രൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​ജി​ത്ത് പ​റ​ഞ്ഞു. കോ​വി​ഡ്‌ വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബാ​റു​ക​ള്‍ അ​ട​ക്കം മ​ദ്യ വി​ല്‍​പ​ന ശാ​ല​ക​ള്‍ പൂ​ട്ടി​യ​തോ​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ​ന്‍ തോ​തി​ല്‍ വ്യാ​ജ വാ​റ്റ് സം​ഘം സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം.