എ​സ്എ​സ് സ​മി​തി​യി​ൽ ​നി​ന്ന് ഗീ​ത ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക്
Saturday, May 8, 2021 10:42 PM IST
കൊ​ല്ലം: മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി അം​ഗം ഗീ​ത ഭ​ർ​ത്താ​വി​നോ​ടൊ​പ്പം ജ​ന്മ​ദേ​ശ​മാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് യാ​ത്ര​യാ​യി. 2017 ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നാ​ണ് ഗീ​ത ഇ​വി​ടെ​യെ​ത്തി​യ​ത്. മ​യ്യ​നാ​ട്, കാ​ക്കോ​ട്ടു​മൂ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ന​സി​ക നി​ല ത​ക​രാ​റി​ലാ​യ അ​വ​സ്ഥ​യി​ൽ അ​ല​ഞ്ഞു ന​ട​ന്നി​രു​ന്ന ഇ​വ​രെ കൊ​ല്ലം സി​റ്റി വ​നി​താ സെ​ൽ പോ​ലീ​സാ​ണ് ഇ​വി​ടെ കൊ​ണ്ട ു വ​ന്ന​ത്. ഇ​വ​ർ​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട മാ​ന​സി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ചി​കി​ത്സ ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശ് അം​ബേ​ദ്ക​ർ ന​ഗ​ർ ജി​ല്ല​യി​ലെ അ​ഹി​രോ​ളി സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വ് ഖു​ഷി റാ​മി​നെ​യും ബ​ന്ധു​ക്ക​ളെ​യും ഒ​ടു​വി​ൽ സ​മി​തി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. ബ​ന്ധു​ക്ക​ളെ ക​ണ്ട ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ സം​ഭാ​ഷ​ണ​ത്തി​ൽ ഭ​ർ​ത്താ​വും മ​ക്ക​ളും മാ​ത്ര​മ​ല്ല ഒ​രു ഗ്രാ​മ​മാ​കെ സ​ന്തോ​ഷ​ത്തി​ലാ​യി. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി അ​ഞ്ചു വ​ർ​ഷ​മാ​യി​ട്ടും ഭാ​ര്യ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ ര​ണ്ട ാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ എ​സ്എ​സ് സ​മി​തി​യി​ൽ ഉ​ണ്ടെ​ന്ന വി​വ​രം ഭ​ർ​ത്താ​വി​ന് ല​ഭി​ച്ച​ത്.
2013 മു​ത​ൽ മാ​ന​സി​ക ആ​രോ​ഗ്യ​ക്കു​റ​വി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​രെ 2016 ഓ​ഗ​സ്റ്റി​ൽ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് യൂ​പി അ​ഹി​രോ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഭ​ർ​ത്താ​വ് ഖു​ഷി​റാം പ​രാ​തി ന​ല്കി​യി​രു​ന്നു. ഭ​ർ​ത്താ​വും മ​ക​ൻ രാ​ജ്കു​മാ​റും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് റി​സ​ൽ​റ്റു​മാ​യി​ട്ടാ​ണ് ഇ​വ​രെ കൂ​ട്ടി​കൊ​ണ്ട ു പോ​കാ​നാ​യി എ​ത്തി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഗീ​ത​യേ​യും ടെ​സ്റ്റി​ന് വി​ധേ​യ​യാ​ക്കി​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് എ​സ്എ​സ് സ​മി​തി​യി​ൽ ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി ഫാ. ​ബൈ​ജു ജൂ​ലി​യാ​ൻ, മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, ട്ര​ഷ​റ​ർ ആ​ൻ​സി​ൽ ലോ​പ്പ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ എ​സ്. എ​സ്. സ​മി​തി വാ​ള​ന്‍റി​യ​ർ​മാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം സ്വ​ന്തം വീ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​വു​ന്ന ആ​റാ​മ​ത് വ്യ​ക്തി​യാ​ണ് ഗീ​ത​യെ​ന്നും ഇ​വ​രെ കു​ടും​ബ​വു​മാ​യി കൂ​ട്ടി​യോ​ജി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​റ​ഞ്ഞു.