പീ​ഡ​ന കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ
Saturday, May 8, 2021 10:42 PM IST
കൊ​ട്ടാ​ര​ക്ക​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. എ​ഴു​കോ​ൺ പോ​ച്ച​ക്കോ​ണം മു​റി​യി​ൽ തെ​ങ്ങ​ഴി​ക​ത്ത് വീ​ട്ടി​ൽ ആ​ദ​ർ​ശ് (പൊ​റി​ഞ്ചു - 21 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ പൂ​യ​പ്പ​ള്ളി സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്നും കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 2020 ഒ​ക്ടോ​ബ​റി​ൽ പെ​ൺ​കു​ട്ടി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ വി​വ​രം പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് കേ​സ് കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ഴിഞ്ഞദിവസം രാ​വി​ലെ പ്ര​തി​യെ എ​ഴു​കോ​ൺ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ട​താ​യ ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് കൊ​ല്ലം റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി, ആ​ർ. അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സ​ഫ് എ​സ്ഐ മാ​രാ​യ ശി​വ​ശ​ങ്ക​ര​പ്പി​ള്ള, അ​ജ​യ​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​പി​ള്ള ക്രൈം​ബ്രാ​ഞ്ച് എ​സ് സി​പി ഒ ​ബി​നു എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി ര​വി അ​റി​യി​ച്ചു.