സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന: 16 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ
Friday, May 7, 2021 11:00 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ 16 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തി. ചി​ന്ന​ക്ക​ട, കൂ​ട്ടി​ക്ക​ട, പ​ള്ളി​മു​ക്ക് മേ​ഖ​ല​ക​ളി​ല്‍ കൊ​ല്ലം ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ദേ​വ​രാ​ജ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ഇ​രു​പ​തോ​ളം സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ ചി​ത​റ ജം​ഗ്ഷ​ന്‍, ക​ട​യ്ക്ക​ല്‍, എ​ഴു​കോ​ണ്‍, ച​ട​യ​മം​ഗ​ലം, പു​ത്തൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ 80 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. മാ​ന​ദ​ണ്ഡം ലം​ഘി​ച്ച 16 ഇ​ട​ങ്ങ​ളി​ല്‍ പി​ഴ ഈ​ടാ​ക്കി.
പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ പ​ട്ടാ​ഴി, വ​ട​ക്കേ​ക്ക​ര, പ​ത്ത​നാ​പു​രം, പി​ട​വൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ഷെ​ര്‍​ലി രാ​ജ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 11 ക​ച്ച​വ​ട സ്ഥാ​പ​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.
കു​ന്ന​ത്തൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സി​നി​മാ​പ്പ​റ​മ്പ്, കു​ന്ന​ത്തൂ​ര്‍, പു​ത്ത​ന​മ്പ​ലം, നെ​ടി​യ​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത 15 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.
ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍ കെ ​ജി മോ​ഹ​ന​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ടി​യൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി മേ​ഖ​ല​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ത്തോ​ളം സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.
പു​ന​ലൂ​ര്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​മ​ണ്‍, തെന്മ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ 27 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.