ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ വാ​ർ റൂം ​ഒ​രു​ങ്ങി
Friday, May 7, 2021 10:59 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ഹാ​മാ​രി​യെ ചെ​റു​ക്കാ​ൻ വാ​ർ റൂം ​ഒ​രു​ക്കി ന​ഗ​ര​സ​ഭ. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ത്യേ​ക കോ​വി​ഡ് വാ​ർ റൂം ​ന​ഗ​ര​സ​ഭ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
രോ​ഗ​ബാ​ധി​ത​ർ​ക്ക് ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​നം, രോ​ഗം മൂ​ലം മാ​ന​സി​ക സ​മ്മ​ർ​ദ​മോ മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ളോ ഉ​ണ്ടാ​കു​ന്ന​വ​ർ​ക്കും ഹോം ​ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​മാ​യി ടെ​ലി കൗ​ൺ​സി​ലിം​ഗ്, രോ​ഗ​ബാ​ധി​ത​ർ​ക്കും മ​റ്റും ആ​ശു​പ​ത്രി​യി​ലേ​ക്കും സ്ര​വ പ​രി​ശോ​ധ​ന​ക​ൾ​ക്കും മ​റ്റും പോ​കു​ന്ന​തി​നാ​യി സൗ​ജ​ന്യ ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ എ​ല്ലാം ഈ ​ഹെ​ൽ​പ് ഡെ​സ്ക് വ​ഴി ല​ഭ്യ​മാ​കും.
കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ത്യേ​ക ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു പ​റ​ഞ്ഞു. ഇ​തി​നാ​യി മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലാ​യി ജീ​വ​ന​ക്കാ​രെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കൗ​ൺ​സി​ലി​ങ്ങി​നാ​യി ര​ണ്ടു പേ​രു​ടെ സേ​വ​ന​വും ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭാ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​മോ​ൾ അ​ധ്യ​ക്ഷ​യാ​യി. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം ​ശോ​ഭ​ന, ഇ​ന്ദു​ലേ​ഖ, പ്ര​തി​പ​ക്ഷ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എം ​അ​ൻ​സ​ർ, സ​തീ​ഷ് തേ​വ​ന​ത്ത്, റ​ജി ഫോ​ട്ടോ പാ​ർ​ക്ക്, സൂ​പ്ര​ണ്ട് മ​നോ​ജ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ സി​യാ​ദ്, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
വാ​ർ​റൂ​മി​ലെ ഹെ​ൽ​പ്പ് ഡ​സ്ക് ന​മ്പ​രു​ക​ൾ: 7511168112,7994728112, 79947558112( ടെ​ലി കൗ​ൺ​സി​ലി​ങ്)