ച​വ​റ​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി 10 ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Friday, May 7, 2021 10:59 PM IST
ച​വ​റ: കോ​വി​ഡ് രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ച​വ​റ​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി 10 ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും. നി​യു​ക്ത എം ​എ​ൽ എ ​കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി.
കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​ക്ക​ൾ​ക്ക് ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്കാ​ൻ ഏ​റ്റ​വും ന​ല്ല സൗ​ക​ര്യ​മൊ​രു​ക്കി​യു​ള്ള കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ണ് കെ ​എം എം ​എ​ൽ ക​മ്പ​നി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. ജി​ല്ല​യി​ലാ​കെ​യു​ള്ള രോ​ഗി​ക​ൾ​ക്കും, പു​റ​ത്ത് നി​ന്നു​ള്ള​വ​ർ​ക്കും ഓ​ക്സി​ജ​ൻ കി​ട്ടാ​തി​രി​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​ക്കാ​തെ പ​ര​മാ​വ​ധി​യാ​ളു​ക​ൾ​ക​ൾ​ക്ക് അ​വ​രു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും പ്ലാ​ന്‍റി​ൽ നി​ന്നും ഓ​ക്സി​ജ​ൻ പൈ​പ്പ് ലൈ​ൻ വ​ഴി നേ​രി​ട്ട് എ​ത്തി​ക്കു​ന്ന​തി​നാ​ൽ സി​ലി​ണ്ട​റു​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.
ക​മ്പ​നി​ക്ക് സ​മീ​പ​ത്തെ ച​വ​റ ഗ​വ.​ഹ​യ​ര്‍​സെ​ക്ക​ന്‍റ​റി സ്‌​കൂ​ളി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം 100 കി​ട​ക്ക​ക​ള്‍ ത​യാ​റാ​ക്കി തി​ങ്ക​ളാ​ഴ്ച്ച ആ​ശു​പ​ത്രി ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റും. ഓ​ക്‌​സി​ജ​ന്‍ സൗ​ക​ര്യ​ത്തോ​ടെ 1370 ബെ​ഡു​ക​ൾ ഒ​രു​ക്കാ​നാ​ണ് പ​ദ്ധ​തി. കെ ​എ​ൻ ബാ​ല​ഗോ​പാ​ലി​നൊ​പ്പം ച​വ​റ​യി​ലെ നി​യു​ക്ത എം ​എ​ൽ എ ​ഡോ.​സു​ജി​ത് വി​ജ​യ​ൻ പി​ള്ള, മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ടി ​മ​നോ​ഹ​ര​ൻ, കെ ​എം എം ​എ​ല്‍ മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ര്‍ ജെ. ​ച​ന്ദ്ര​ബോ​സ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.