കെ​എം​എം​എ​ൽ കോ​വി​ഡ് ആ​ശു​പ​ത്രി ലോ​ക​ത്തി​നു മാ​തൃ​ക: എംപി
Friday, May 7, 2021 10:59 PM IST
ച​വ​റ: ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണ് കെ​എം​എം​എ​ൽ ക​മ്പ​നി താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന ഓ​ക്സി​ജ​ൻ കോ​വി​ഡ് ആ​ശു​പ​ത്രി​യെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ​റ​ഞ്ഞു. ച​വ​റ ശ​ങ്ക​ര​മം​ഗ​ലം സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​വി​ഡി​നു മു​ന്നി​ൽ ലോ​കം പ​ക​ച്ചു നി​ൽ​ക്കു​മ്പോ​ൾ ക​മ്പ​നി ചെ​യ്യു​ന്ന ഈ ​സേ​വ​ന​ത്തെ എ​ത്ര പു​ക​ഴ്ത്തി​യാ​ലും മ​തി​യാ​കി​ല്ല​ന്നും എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് എം​പി ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ എ​ത്തി​യ​ത്. ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ.​ച​ന്ദ്ര​ബോ​സ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു.​എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​നൊ​പ്പം ച​വ​റ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി. സു​ധീ​ഷ് കു​മാ​ർ, എ​സ്.​തു​ള​സീ​ധ​ര​ൻ പി​ള്ള തു​ട​ങ്ങി​യ​രും ഉ​ണ്ടാ​യി​രു​ന്നു