കൊ​ല്ല​വും ലോ​ക്ക് ഡൗ​ണി​ലേ​യ്ക്ക്
Friday, May 7, 2021 10:59 PM IST
കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ സ​ന്പൂ​ർ​ണ ലോക്ക്ഡൗ​ൺ‌ ഇ​ന്ന് രാ​വി​ലെ ആ​റു​മു​ത​ൽ ജി​ല്ല​യി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ലോ​ക്ക്ഡൗ​ണി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും കാ​ര്യ​മാ​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ മു​ത​ൽ ചെ​റി​യ പ​ല​വ്യ​ഞ്ജ​ന ക​ട​ക​ളി​ല​ട​ക്കം തി​ര​ക്ക് ദൃ​ശ്യ​മാ​യി​രു​ന്നു. പ​ല​യി​ട​ത്തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​ള്ള ക്യൂ​വാ​ണ് കാ​ണാ​നാ​യ​ത്. റേ​ഷ​ൻ‌ ക​ട​ക​ളി​ൽ പോ​ലും സാ​ധ​ന​ങ്ങ​ൾ വാങ്ങാൻ ആ​ൾ​ക്കാ​ർ കൂ​ടു​ത​ലാ​യെ​ത്തി.

ലോ​ക്ക്ഡൗ​ൺ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രു വി​ഭാ​ഗം നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലു​മാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങാ​ൻ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ​യും കു​ടും​ബ​ത്തോ​ടെ​യും എ​ത്തി.

കൊ​ല്ലം ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ലും ഇ​വ​രെ കൂ​ട്ട​ത്തോ​ടെ കാ​ണാ​മാ​യി​രു​ന്നു. പ​ല​രും ബ​സി​നെ​യും ട്രെ​യി​നു​ക​ളെ​യും ആ​ശ്ര​യി​ക്കാ​നാ​യി താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു പോ​യ​ത് ഓ​ട്ടോ​റി​ക്ഷ​ക​ളി​ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ന​ലെ തി​ര​ത്തി​ലി​റ​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് കാ​ര്യ​മാ​യ ഓ​ട്ടം ല​ഭി​ക്കു​ക​യും ചെ​യ്തു.

ജി​ല്ല​യി​ൽ നി​ന്ന് അ​തി​ർ​ത്തി​ക​ട​ക്കാ​നും ത​മി​ഴ്നാ​ട് അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കാ​നും ആ​ര്യ​ങ്കാ​വ് അ​തി​ർ​ത്തി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യും ഉ​ണ്ടാ​യി. രാ​ത്രി വൈ​കി​യും ഈ ​തി​ര​ക്കി​ന് ശ​മ​നം ഉ​ണ്ടാ​യി​ല്ല. ലോ​ക്ക്ഡൗ​ൺ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് ല​ക്ഷ്യ സ്ഥാ​ന​ത്ത് എ​ത്താ​നു​ള്ള പാ​ച്ചി​ലി​ലാ​യി​രു​ന്നു എ​ല്ലാ​വ​രും.

അ​തേ​സ​മ​യം ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ചി​ല അ​വ്യ​ക്ത​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്നു. നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ത​ട​സ​ങ്ങ​ൾ ഇ​ല്ല. എ​ന്നാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് തു​റ​ക്കാ​ൻ അ​നു​മ​തി​യി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ൽ പ്ര​വ​ർ​ത്തി​ക​ൾ എ​ങ്ങ​നെ ന​ട​ക്കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ചോ​ദി​ക്കു​ന്ന​ത്. പ്ലം​ബിം​ഗ് ജോ​ലി​ക​ൾ​ക്കും ത​ട​സ​മി​ല്ല. പ​ക്ഷേ ഈ ​വി​ഭാ​ഗ​ത്തി​ലും വേ​ണ്ട സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് തു​റ​ക്കാ​മോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് തു​ട​ർ​ന്നു​വ​രു​ന്ന മി​നി ലോ​ക്ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മ​മാ​യി ജി​ല്ല​യി​ലു​ട​നീ​ളം പോ​ലീ​സ് വ്യാ​പ​ക​മാ​യ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി. നി​യ​ന്ത്ര​ണ ലം​ഘ​ക​രി​ൽ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ അ​നു​വ​ദി​ച്ച​തു​മി​ല്ല.

സ​ത്യ​വാ​ങ്മൂ​ലം ഇ​ല്ലാ​തെ യാ​ത്ര​ക്കി​റ​ങ്ങി​യ ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​രെ പ​ല​യി​ട​ത്തും പോ​ലീ​സ് മ​ട​ക്കി അ​യ​ച്ചു. ഇ​ര​ട്ട മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ​യും പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

ഇ​ന്ന​ലെ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​ത് വ​ള​രെ കു​റ​വാ​യി​രു​ന്നു. അ​തേ​സ​മ​യം ദീ​ർ​ഘ​ദൂ​ര കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്നു​മു​ത​ൽ പൊ​തു​ഗ​താ​ഗ​തം ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ര​ത്തു​ക​ൾ വി​ജ​ന​മാ​കും. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.