അച്ഛന്‍റെ സ്വപ്നങ്ങൾ മണ്ഡലത്തിൽ നടപ്പാക്കും: സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള
Friday, May 7, 2021 10:55 PM IST
കൊ​ല്ലം: ച​വ​റ എം​എ​ൽ​എ ആ​യി​രു​ന്ന വി​ജ​യ​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ സ​ർ​വ ത​ല​ത്തിലുമുള്ള വി​ക​സ​ന​മാ​ണ് എ​ൽ​ഡി​എ​ഫി​നെ വീ​ണ്ടും വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് നി​യു​ക്ത എം​എ​ൽ​ എ ഡോ.​സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള പ​റ​ഞ്ഞു.
ത​ന്‍റെ പി​താ​വ് കൂ​ടി​യാ​യ മു​ൻ എം​എ​ൽ​എ യു​ടെ ആ​ക​സ്മി​ക​മാ​യ മ​ര​ണ​ത്തെ തു​ട​ർ​ന്ന് യാ​ഥാ​ർ​ഥ്യമാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ ചി​ല വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി സാ​ക്ഷാ​ത്ക​രി​ക്കു​ന​തി​നാ​കും മു​ൻ​ഗ​ണ​ന ന​ൽ​കു​ക. കൊ​ല്ലം പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദി ​പ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ഡോ.​സു​ജി​ത് വി​ജ​യ​ൻ പി​ള്ള.
കെ​എം​എം​എ​ൽ ന് ​സ​മീ​പ​ത്തെ പ​ന്മ​ന, ചി​റ്റൂ​ർ പ്ര​ദേ​ശ​ത്തെ 50 ഏ​ക്ക​ർ ഭൂ​മി സ​ർ​ക്കാ​രി​നെ കൊ​ണ്ട് ഘ​ട്ടം ഘ​ട്ട​മാ​യി ഏ​റ്റെ​ടു​പ്പി​ക്കു​ന്ന​തി​ന് പ്രാ​മു​ഖ്യം ന​ൽ​കും. മാ​രി​ടൈം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ക​ൺ​സ്ട്ര​ക്ഷ​ൻ അ​ക്കാ​ഡ​മി എ​ന്നി​വ ച​വ​റ​യു​ടെ വി​ക​സ​ന​ത്തി​ന്‍റെ നാ​ഴി​ക​ക്ക​ല്ലാ​കും. സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ​പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി ക​ഴി​ഞ്ഞു. ഒ​ന്നി​ല​ധി​കം സി​എ​ഫ് എ​ൽ​ടി​സി​ക​ൾ കു​ടി തു​ട​ങ്ങും. യു​വാ​ക്ക​ളു​ടെ ക​ർ​മ്മ​ശേ​ഷി​യെ പ്ര​തി​രോ​ധ​ത്തി​ൽ ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കും.
ച​വ​റ​യി​ലെ എ​ൽ​ഡി​എ​ഫ് വി​ജ​യ​ത്തി​ന്‍റെ മാ​റ്റ് കു​റ​ച്ച് കാ​ണി​ക്കാ​ൻ ബോ​ധ​പൂ​ർ​വമാ​യ ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ യു​ഡി​എ​ഫി​നെ കേ​വ​ലം 24 ദി​വ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് മ​റി​ക​ട​ക്കാ​ൻ എ​ൽ​ഡി​എ​ഫി​ന് ക​ഴി​ഞ്ഞു. പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​റ​ഞ്ഞ് ത​ന്നെ​യാ​ണ് വോ​ട്ട് പി​ടി​ച്ച​ത്. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ ത​ന്നെ എ​ൽ​ഡി​എ​ഫി​ന് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു.
ഏ​തെ​ങ്കി​ലും ജാ​തി​ക്കോ സ​മു​ദാ​യ​ത്തി​നോ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല. ഓ​രോ ബൂ​ത്തി​ലും ല​ഭി​ച്ച വോ​ട്ട് പ​രി​ശോ​ധി​ച്ചാ​ൽ അ​ത് മ​ന​സി​ലാ​കും.​ എ​ൽ​ഡി​എ​ഫി​ന് പു​തു​ത​ല​മു​റ​യെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്നു.​ ഇ​ട​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ളെ നി​രാ​ക​രി​ക്കു​ന്ന ആ​ർ​എ​സ്പി നേ​തൃ​ത്വ​ത്തോ​ട് വി​യോ​ജി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ ഒ​രു വ​ലി​യ ഒ​ഴു​ക്ക് ത​ന്നെ എ​ൽ​ഡി​എ​ഫി​ലേ​ക്ക് ഉ​ണ്ടാ​കു​മെ​ന്നും സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള പ​റ​ഞ്ഞു.