ചി​കി​ൽ​സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും
Friday, May 7, 2021 10:55 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന. കൂ​ടു​ത​ൽ ചി​കി​ൽ​സാ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും നി​ല​വി​ലു​ള്ള ചി​കി​ൽ​സാ കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​വാ​നും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
നി​യു​ക്ത എം​എ​ൽ​എ കെ.​ എ​ൻ ബാ​ല​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ: ​കെ.​ആ​ർ.​സു​നി​ൽ​കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ ശ്രീ​ക​ണ​ഠ​ൻ നാ​യ​ർ, ബ്ലോ​ക്ക് - ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ 12 കി​ട​ക്ക​ക​ളോ​ടെ​യു​ള്ള കോ​വി​ഡ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ 58 കി​ട​ക്ക​ക​ളു​ടെ സൗ​ക​ര്യം കൂ​ടി ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യി. ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളാ​രു​ക്കാ​നും തീ​രു​മാ​നി​ച്ചു. ക്രി​സ്തു​രാ​ജ് ആ​ശു​പ​ത്രി, ഇ​ള​മാ​ട് ഐ​ടി​ഐ എ​ന്നി​വ കോ​വി​ഡ് ചി​കി​ൽ​സാ കേ​ന്ദ്ര​ങ്ങ​ളാ​യി ഏ​റ്റെ​ടു​ത്തു കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ അ​ധി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കും.
പി​എം​സി ആ​ശു​പ​ത്രി​യി​ൽ 70 കി​ട​ക്ക​ക​ളോ​ടെ​യു​ള്ള കോ​വി​ഡ് ചി​കി​ൽ​സാ കേ​ന്ദ്രം ആ​രം​ഭി​ക്കും. കി​ല ഇ​റ്റി​സി​യി​ൽ 100 കി​ട​ക്ക​ക​ൾ സ​ജ്ജീ​ക​രി​ക്കും. പു​ല​മ​ൺ ബ്ര​ദ​റ​ൻ​സ് ഹാ​ളി​ലെ എ​ഫ്എ​ൽ​റ്റി​സി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കും. താ​ലൂ​ക്കി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ചി​കി​ൽ​സാ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും. അ​ഞ്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ​ക്കൂ​ടി കോ ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​ക്കും. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തും ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കും.
താ​ലൂ​ക്കി​ലെ ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്ഥ​ല​ങ്ങ​ളി​ലും രോ​ഗം വ്യാ​പ​ക​മാ​കു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ രോ​ഗ ബാ​ധ ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. കൊ​ട്ടാ​ര​ക്ക​ര​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 40 പി​ന്നി​ട്ടി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ജ​ന​ങ്ങ​ർ പാ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.