സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹം: ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സ്
Thursday, May 6, 2021 11:25 PM IST
കൊല്ലം: യാ​ത്രാ​ക്കാ​രു​ടെ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ന്‍റർ​സി​റ്റി അ​ട​ക്കം അ​ഞ്ചു ജോ​ഡി ട്രെ​യി​നു​ക​ൾ റെ​യി​ൽ​വേ വെ​ട്ടി​ക്കു​റ​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​യാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം സ്പെ​ഷൽ ട്രെ​യി​നു​ക​ൾ​ക്ക് സ്പെ​ഷ​ൽ സ​മ​യ​ക്ര​മം അ​നു​വ​ദി​ക്കാ​ത്ത​തി​ലു​ള്ള പി​ഴ​വാ​ണെ​ന്ന് യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​രോ​പി​ച്ചു.​
കോ​വി​ഡ് കാ​ല​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ല​ല്ല നി​ല​വി​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ ഓ​ഫീ​സ് സ​മ​യം പാ​ലി​ക്കു​മ്പോ​ൾ മ​ട​ക്ക​യാ​ത്ര​യ്ക്ക് അ​നു​യോ​ജ്യ​മാ​യ സ​ർ​വീ​സ് ഇ​ല്ലാ​ത്ത​താ​ണ് പ​ല​രും ഭീ​മ​മാ​യ ചെ​ല​വി​ലും ഇ​രു​വ​ശ​ത്തേ​യ്ക്കും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.
ബ​ഹു​ദൂ​ര ട്രെ​യി​നു​ക​ൾ ഒ​ഴി​വാ​ക്കി പ​ക​രം ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ൽ സ​മീ​പ ജി​ല്ല​ക​ളെ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചു ഹ്ര​സ്വ​ദൂ​ര പാ​സ​ഞ്ച​ർ, മെ​മു സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ്‌​പെ​ഷ​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ച കാ​ലം മു​ത​ൽ ഉ​ന്ന​യി​ക്കു​ന്ന​താ​ണ്. ഓ​ഫീ​സ് സ​മ​യം അ​വ​സാ​നി​ക്കു​ന്ന വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ബ​സു​ക​ളി​ൽ തി​ക്കി​തി​ര​ക്കി ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​മ്പോ​ൾ പു​ല​ർ​ച്ചെ മൂന്നിനും നാലിനും കൊ​ല്ല​ത്തു നി​ന്നും ഷോ​ർ​ണ്ണൂ​രി​ൽ നിന്നും ആ​രം​ഭി​ക്കു​ന്ന അ​ൺ​റി​സേ​ർ​വ്ഡ് മെ​മു​വി​ൽ ആ​ളി​ല്ലെ​ന്ന ഖേ​ദം റെ​യി​ൽ​വേ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണ്.
ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന പ്ര​ദാ​നം ചെ​യ്യു​ന്ന സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി​യാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലും യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കാ​നാ​ണ് റെ​യി​ൽ​വേ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​ത്. യാ​ത്ര​ക്കാ​ർ കു​റ​യാ​നു​ള്ള കാ​ര​ണം പ​ഠി​ക്കു​വാ​നോ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നോ യാ​തൊ​രു​വി​ധ ശ്ര​മ​വും റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​ത് വ​ള​രെ​യേ​റെ ദു​ഖ​ക​ര​മാ​ണ്. യാ​ത്രാ​ക്ലേ​ശം ല​ഘു​ക​രി​ക്കാ​ൻ ശ്ര​മി​ക്കാ​തെ ട്രെ​യി​നു​ക​ൾ പ​ടി​പ​ടി​യാ​യി റ​ദ്ദാ​ക്കു​ന്ന റെ​യി​ൽ​വേ​യു​ടെ ഹീ​ന​മാ​യ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വു​ന്ന​ത​ല്ല.
ട്രെ​യി​നു​ക​ളി​ൽ സീ​സ​ൺ ടി​ക്ക​റ്റ് സം​വി​ധാ​നം തി​രി​കെ കൊ​ണ്ടു​വ​ര​ണം. കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് ചാ​ർ​ജി​ൽ ന്യാ​യ​മാ​യ വ​ർ​ധ​ന വ​രു​ത്തി സ്പെ​ഷൽ സീ​സ​ൺ ടി​ക്ക​റ്റ് എ​ന്ന ആ​ശ​യ​വും യാ​ത്ര​ക്കാ​ർ ത​ന്നെ മു​ന്നോ​ട്ട് വെ​യ്ക്കു​ന്നു​ണ്ട്. ഇ​തു​മൂ​ലം അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രു​ടെ കു​റ​വ് മൂ​ലം റെ​യി​ൽ​വേ​യു​ടെ വ​രു​മാ​ന​ത്തി​ൽ സാ​ര​മാ​യ കോ​ട്ടം ത​ട്ടു​ക​യി​ല്ല. ഐആർസിടിസി വ​ഴി ഒ​രു മാ​സം വെ​റും ആ​റ് ടി​ക്ക​റ്റാ​ണ് ല​ഭി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക്‌ ചെ​യ്യു​മ്പോ​ൾ ടി​ക്ക​റ്റ് ചാ​ർ​ജി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ണം ന​ഷ്ട​മാ​കു​ന്നു​മു​ണ്ട്. സീ​സ​ൺ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ പ​കു​തി​യി​ലേ​റെ പ​രാ​തി​ക​ൾ​ക്ക് പ​രി​ഹ​ര​മാ​കു​ന്ന​താ​ണ്. ഒ​പ്പം സ​മ​യ​ക്ര​മം പു​ന:​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ റെ​യി​ൽ​വേ​യ്ക്കും യാ​ത്ര​ക്കാ​ർ​ക്കും ഒ​രു പോ​ലെ സാ​മ്പ​ത്തി​ക​ലാ​ഭം ഉ​ണ്ടാ​കു​ന്ന​താ​ണ്.
ബ​ഹു​ദൂ​ര ട്രെ​യി​നു​ക​ളി​ൽ സീ​സ​ൺ യാ​ത്ര​ക്കാ​ർ​ക്ക് ക​മ്പാ​ർ​ട്ട്മെന്‍റു​ക​ൾ അ​നു​വ​ദി​ക്കു​ക. ട്രെ​യി​ൻ സ​മ​യ​ത്തി​ന് അ​നു​സ​രി​ച്ച് ജി​ല്ലാ​കേ​ന്ദ്ര​ങ്ങ​ളി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് കെഎസ്ആർടിസി ടൗ​ൺ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ യാ​ത്ര​ക്കാ​ർ മ​റ്റു മാ​ർ​ഗ്ഗ​ങ്ങ​ൾ തേ​ടു​ക​യി​ല്ല.
നി​ല​വി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച​ല്ല റെ​യി​ൽ യാ​ത്ര. എ​ന്നി​രു​ന്നാ​ലും ബ​സു​ക​ളെ​ക്കാ​ൾ ഏ​റെ സു​ര​ക്ഷി​ത​മാ​ണ് ട്രെ​യി​നു​ക​ൾ. സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും രാ​ത്രി അ​ല്പം വൈ​കി യാ​ത്ര​ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്ക് ധൈ​ര്യ​വു​മാ​ണ് റെ​യി​ൽ​വേ. അ​തു​കൊ​ണ്ട് ത​ന്നെ യാ​ത്ര​ക്കാ​രെ ബോ​ധ​വ​ൽ​ക്ക​രി​ക്കാ​നും സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് സൗ​ജ​ന്യ മാ​സ്ക്ക് വി​ത​ര​ണം, സ്റ്റേ​ഷ​നു​ക​ളി​ൽ സാ​നി​റ്റൈസ​ർ സം​വി​ധാ​നം എ​ന്നി​വ സ​ജ്ജ​മാ​ക്കാ​നും പാ​സ​ഞ്ച​ർ അ​സോ​സി​യേ​ഷ​നു​ക​ൾ ത​യാ​റാ​ണ്. ഊകോ​വി​ഡ് പ്ര​തി​രോ​ധം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും റെ​യി​ൽ​വേ ഫോ​ഴ്‌​സി​നോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നും സ്ഥി​ര​യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ നി​ന്ന് യു​വാ​ക്ക​ൾ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
ട്രെ​യി​നു​ക​ൾ ഓ​രോ​ന്നാ​യി റ​ദ്ദാ​ക്കാ​ൻ റെ​യി​ൽ​വേ കാ​ണി​ക്കു​ന്ന ആ​വേ​ശം യാ​ത്ര​ക്കാ​രി​ൽ കൂ​ടു​ത​ൽ സം​ശ​യം ജ​നി​പ്പി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന നി​ര​ക്കി​ലെ വ​ർ​ധ​ന​ ചൂ​ണ്ടി​ക്കാ​ട്ടി​യ​ല്ല, പ​ക​രം യാ​ത്ര​ക്കാ​രു​ടെ കു​റ​വ് മാ​ത്രം ക​ണ​ക്കാ​ക്കി​യാ​ണ് റെ​യി​ൽ​വേ സ്‌​പെ​ഷ​ൽ സ​ർ​വ്വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​ത്. റെ​യി​ൽ​വേ സാ​മ്പ​ത്തി​ക ലാ​ഭം മാ​ത്ര​മാ​ണ് ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ല​ക്ഷ്യ​മി​ടു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ മൗ​നം വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കാ​ൻ റെ​യി​ൽ​വേ​യ്ക്ക് പ്രേ​ര​ണ​യാ​കും. അ​തു​കൊ​ണ്ട് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചു​കൊ​ണ്ട് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ.