ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു
Thursday, May 6, 2021 11:25 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് 19 ഹെ​ൽ​പ് ഡെ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് രോ​ഗ ബാ​ധി​ത​രെ​യും കു​ടും​ബ​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​നോ​ട് ചേ​ർ​ന്ന് കോ​വി​ഡ് 19 ഹെ​ൽ​പ് ഡെ​സ്ക്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.
ഹെ​ൽ​പ് ഡെ​സ്ക്കി​ന്‍റെ ഉ​ത്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്്്‌ ഷീ​ല എം ​നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡന്‍റ് ആ​ർ സാ​ജ​ൻ, ക്ഷേ​മ കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ല​ക്കാ​ട് ടി​ങ്കു വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർപേ​ഴ്സ​ൺ ഏ​ലി​യാ​മ്മ ജോ​ൺ​സ​ൺ, സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ എം, ​അ​സിസ്റ്റന്‍റ് സെ​ക്ര​ട്ട​റി അ​ൻ​വ​ർ റ​ഹ്മാ​ൻ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ദീ​പ്തി എ​സ് ആ​ർ, ക​ലാ​ദേ​വി ആ​ർ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

മ​ഴ​ക്കാ​ല​പൂ​ർ​വ്വ ശു​ചീ​ക​ര​ണം നടത്തി

ചാ​ത്ത​ന്നൂ​ർ: ​ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 16ാം ​വാ​ർ​ഡി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ ആ​രം​ഭി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ ​അ​നീ​ഷ സ​ലാം നി​ർ​വ​ഹി​ച്ചു. ക്ഷേ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ചെ​യ​ർ​മാ​നു​മാ​യ പ്ലാ​ക്കാ​ട് ടി​ങ്കു അധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡി​ലെ കാ​ട് പി​ടി​ച്ചു കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ വൃ​ത്തി​യാ​ക്കി.