അ​ഞ്ച​ലി​ല്‍ ആ​ശ​ങ്ക ഒ​ഴി​യി​ന്നി​ല്ല
Thursday, May 6, 2021 11:25 PM IST
അ​ഞ്ച​ല്‍ : കോ​വി​ഡ്‌ ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന മേ​ഖ​ല​യാ​യി അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത് മാ​റി​ക്ക​ഴി​ഞ്ഞു. ര​ണ്ടാം ഘ​ട്ട​ത്തി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം വ​രെ മു​ന്നൂ​റോ​ളം പേ​ര്‍​ക്ക് കോ​വി​ഡ്‌ പോ​സി​റ്റീ​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത് ക​ഴി​ഞ്ഞു.
സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​വ​സ്ഥ​യും ഒ​ട്ടും മോ​ശ​മ​ല്ല. ഏ​രൂ​ര്‍, ഇ​ട​മു​ള​യ്ക്ക​ല്‍, അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡ്‌ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് അ​ഞ്ച​ലി​ല്‍ തു​ട​രു​ന്ന​ത്. അ​ഞ്ച​ല്‍ പ​ട്ട​ണം അ​ട​ക്ക​മു​ള്ള നി​ര​വ​ധി വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെയിൻമെന്‍റ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. പ​ട്ട​ണ​ത്തി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പോ​ലീ​സ് ക്യാ​മ്പ് ചെ​യ്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. വാ​ര്‍​ഡ്‌ ത​ല​ങ്ങ​ളി​ല്‍ പെ​ട്രോ​ളി​ങ്ങും ശ​ക്ത​മാ​ണ്.
സെ​ക്ട​ര്‍ മ​ജി​സ്ട്രേ​റ്റ്മാ​രും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. അ​ഞ്ച​ല്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം പ​ര​മാ​വ​ധി കൂ​ട്ടി​യി​ട്ടു​ണ്ട്. ഇ​തി​നാ​ല്‍ ത​ന്നെ​യാ​ണ് പോ​സി​റ്റീ​വ് നി​ര​ക്കും ഉ​യ​രു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​വ​രു​ന്ന​വ​രി​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യും, മ​റ്റു​ള്ള​വ​രി​ല്‍ ആർടിപി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യു​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ഴു​പ​ത്തി​യ​ഞ്ച് ശ​ത​മാ​നം പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.