നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി പോ​ലീ​സ്
Thursday, May 6, 2021 11:25 PM IST
കൊ​ട്ടാ​ര​ക്ക​ര : സ​മ്പൂ​ർ​ണ ലോ​ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി. ജി​ല്ല​യു​ടെ അ​തി​ർ​ത്തി കേ​ന്ദ്ര​ങ്ങ​ളാ​യ ക​ല്ലു​ക​ട​വ്, ഏ​നാ​ത്ത്, ച​ന്ദ​ന​ത്തോ​പ്പ് ,ആ​ര്യ​ങ്കാ​വ്, അ​ച്ച​ൻ​കോ​വി​ൽ ച​ല്ലി​മു​ക്ക് എ​ന്നി​വ​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​ർ പി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തി.
ക​ണ്ടെയി​ൻ​മെ​ന്‍റ് സോ​ണു​ക​ളെ അ​തീ​വ സു​ര​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​യി നി​ർ​ണ്ണ​യി​ച്ച് ഡ​ബി​ൾ ലെ​യ​ർ ലോ​ക്കിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി. സ​ഞ്ച​യ്കു​മാ​ർ ഗു​രു​ഡി​ൻ ജി​ല്ല​യി​ൽ നേ​രി​ട്ടെ​ത്തി കൊ​ട്ടാ​ര​ക്ക​ര ച​ട​യ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് മേ​ൽ നോ​ട്ടം വ​ഹി​ച്ചു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി.​ര​വി, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി​ജു​മോ​ൻ, ജി​ല്ല​യി​ലെ മ​റ്റ് ഡി​വൈ​എ​സ്പി മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ പി​ക്ക​റ്റ് പോ​സ്റ്റു​ക​ളും സ​ന്ദ​ർ​ശി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യു​ണ്ടാ​യി. ജി​ല്ല​യി​ൽ പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ 82 പി​ക്ക​റ്റ് പോ​സ്റ്റു​ക​ളി​ലും ക​ർ​ശ​ന​മാ​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി. എ​ല്ലാ സ്റ്റേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന പെ​ട്രോ​ളിം​ഗു​ക​ൾ​ക്ക് പു​റ​മെ ബൈ​ക്ക് പെ​ട്രോ​ളിം​ഗും ഏ​ർ​പ്പെ​ടു​ത്തി. കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ൽ വ​രും​ദി​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​വാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി.​ര​വി അ​ഭ്യ​ർ​ഥി​ച്ചു.