കോ​വി​ഡ്‌ രോ​ഗി​ക​ള്‍​ക്ക് മെ​ഡി കി​റ്റ് ല​ഭ്യ​മാ​ക്കും
Thursday, May 6, 2021 11:25 PM IST
അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ്‌ പോ​സി​റ്റീ​വാ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് മെ​ഡി കി​റ്റ്‌ ഏ​ര്‍​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍.
രോ​ഗം സ്ഥി​രീ​ക​രി​ച്ചു വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റു​ന്ന​വ​രു​ടെ ലി​സ്റ്റ് ആ​രോ​ഗ്യ​വ​കു​പ്പ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റു​ന്ന മു​റ​ക്ക് ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ കി​റ്റ്‌ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം ആ​വ​ശ്യ​മാ​യ ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ള്‍, ലോ​ഷ​ന്‍, സാ​നി​ട്ട​യി​സ​ര്‍, മാ​സ്ക് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച ല​ഘു​ലേ​ഖ എ​ന്നി​വ കി​റ്റി​ല്‍ ഉ​ണ്ടാ​കും. അ​താ​ത് വാ​ര്‍​ഡ്‌ അം​ഗ​ങ്ങ​ള്‍, പ്ര​ത്യേ​കം നി​യോ​ഗി​ച്ച വോളന്‍റിയ​ര്‍​മാ​ര്‍ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​കും മെ​ഡി​കി​റ്റു​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ക.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ വ​ച്ച് പ്ര​സി​ഡ​ന്‍റ് ടി ​അ​ജ​യ​ന്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ബി​ജി​രാ​ജി​ന് മെ​ഡി​കി​റ്റ്‌ കൈ​മാ​റി ഉ​ദ്ഘ​ടാ​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്നു വി​നോ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​ക കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന്ധ്യ ബി​നു, ശോ​ഭ ഓ​മ​ന മു​ര​ളി സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ഷൈ​ന്‍ ബാ​ബു, അ​ജി​ത്ത്, രാ​ജി, സെ​ക്ര​ട്ട​റി നൗ​ഷാ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു