സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന വ്യാ​പ​കം: 63 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ​യി​ട്ടു
Thursday, May 6, 2021 10:50 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ 63 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തി.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് പ​രി​ധി​യി​ലെ പു​ത്തൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, ചി​ത​റ, ക​ട​ക്ക​ല്‍, ച​ട​യ​മം​ഗ​ലം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 12 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കി. 71 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. കൊ​ട്ടാ​ര​ക്ക​ര ത​ഹ​സി​ല്‍​ദാ​ര്‍ എ​സ്. ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ ജി. ​അ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 11 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കു​ക​യും ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. താ​ലൂ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ഷാ​ജി ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
പു​ന​ലൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റ​യി​ലെ വാ​ള​ക്കോ​ട്, വി​ള​ക്കു​വ​ട്ടം, ക​ല​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ വി​നോ​ദ് കു​മാ​ര്‍, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ദി​ലീ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 31 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​തി​ല്‍ 25 കേ​സു​ക​ള്‍ താ​ക്കീ​ത് ന​ല്‍​കു​ക​യും ആ​റു കേ​സു​ക​ളി​ല്‍ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.
കൊ​ല്ലം താ​ലൂ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ രാ​ജു​വിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​മ്പ​ന,ന​ല്ലി​ല, പാ​ല​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 12 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​തും ര​ണ്ട് സ്ഥാ​പ​ങ്ങ​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.
ക​രു​നാ​ഗ​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​രു​ടെ​യും സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പന്മ​ന, ത​ഴ​വ, തെ​ക്കും​ഭാ​ഗം, ഓ​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 269 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കു​ക​യും 41 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.