ച​വ​റ​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി നാ​ളെ നാ​ടി​നു സമർപ്പിക്കും
Thursday, May 6, 2021 10:50 PM IST
ച​വ​റ : സം​സ്ഥാ​ന​ത്ത് കോ​വി​ഡി​ന്‍റെ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോവി​ഡ് രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ ച​വ​റ​യി​ലെ കേ​ര​ള മി​ന​റ​ല്‍​സ് ആ​ന്‍റ് മെ​റ്റ​ല്‍​സ് ലി​മി​റ്റ​ഡ് (കെ​എംഎം​എ​ല്‍) കോ​വി​ഡ് ആ​ശു​പ​ത്രി സ​ജ്ജ​മാ​യി.
ക​മ്പ​നി​ക്ക് സ​മീ​പ​ത്തെ ച​വ​റ ഗ​വ. ഹ​യ​ര്‍ ​സെ​ക്കൻഡ​റി സ്‌​കൂ​ളി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം 100 ബെ​ഡു​ക​ള്‍ ത​യാ​റാ​ക്കി നാളെ ആ​ശു​പ​ത്രി ആ​രോ​ഗ്യ​വ​കു​പ്പി​ന് ന​ല്‍​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ബ്ദു​ൾ​നാ​സ​ർ അ​റി​യി​ച്ചു.
ഇ​ന്ന​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി​യശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തു​ട​ക്കം ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ 1000 കി​ട​ക്ക​ക​ളാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​ത് 1370 കി​ട​ക്ക​ക​ൾ ആ​യി ഉ​യ​ർ​ത്താ​നാ​ണ് പ്ലാ​ൻ. തു​ട​ക്ക​ത്തി​ൽ ച​വ​റ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ൽ 350 കി​ട​ക്ക​ക​ളും 10 ദി​വ​സ​ത്തി​നു​ള്ളി​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ 800 കി​ട​ക്ക​ക​ളും ശേ​ഷം ആ​വ​ശ്യം വ​രു​ന്ന​മു​റയ്​ക്ക് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, ച​വ​റ ഗ​വ.​കോ​ളേ​ജ്, കെ​എംഎം​എല്ലിനു ​സ​മീ​പ​മു​ള്ള റി​ക്രി​യേ​ഷ​ൻ ക്ല​ബ് ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി​രി​ക്കും ആ​ശു​പ​ത്രി ഒ​രു​ക്കു​ക.
രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ മ​റ്റ് കാ​ര്യ​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തും ആ​ശു​പ​ത്രി​യു​ടെ ക്ളീ​നിം​ഗ് ചു​മ​ത​ല അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി​രി​ക്കും . ഇ​തുമാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കും.​
പ്രവർത്തനങ്ങൾ വി​ല​യി​രു​ത്താ​ൻ ജി​ല്ലാ ഡ​വ​ല​പ്‌​മെന്‍റ് ക​മ്മീ​ഷ​ണ​ര്‍ ആ​സി​ഫ് കെ ​യൂ​സ​ഫിനെ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും ക​ള​ക്ട​ർ അ​റി​യി​ച്ചു. നി​ല​വി​ൽ ജി​ല്ല​യി​ൽ 12 ഐ​സിയുവും 14 ​വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മു​ണ്ടെ​ന്നും മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
ക​മ്പ​നി​യി​ലെ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റി​ല്‍ നി​ന്ന് പൈ​പ്പ്‌​ലൈ​ന്‍ വ​ഴി നേ​രി​ട്ടാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്. 700 മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റും സ്‌​കൂ​ളും ത​മ്മി​ലു​ള്ള​ത്. സി​ഡ്‌​കോ​യി​ല്‍ നി​ന്ന് 100 ക​ട്ടി​ലു​ക​ളും ക​യ​ര്‍​ഫെ​ഡി​ല്‍ നി​ന്ന് ആ​വ​ശ്യ​മാ​യ കി​ട​ക്ക​ളും ആ​ശു​പ​ത്രി​ക്കാ​യി കെ​എംഎം​എ​ല്‍ നേ​രി​ട്ട് വാ​ങ്ങി എ‌ട്ട് ബ​യോ ടോ​യി​ല​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഇ​തോ​ടൊ​പ്പം രോ​ഗി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കെ​എംഎം​എ​ല്‍ അ​ധി​കാ​രി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം ​കെ. ഡാ​നി​യ​ൽ, നി​യു​ക്ത എം​എ​ൽഎ ​ഡോ. സു​ജി​ത് വി​ജ​യ​ൻ പി​ള്ള, കെ​എം എം​എ​ല്‍ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ര്‍ ജെ. ​ച​ന്ദ്ര​ബോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്അം​ഗം സി ​പി സു​ധീ​ഷ്‌​കു​മാ​ർ, സ​ബ് ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, അ​സിസ്റ്റന്‍റ് ​ക​ള​ക്ട​ർ അ​രു​ൺ എ​സ്. നാ​യ​ർ , ജി​ല്ലാ ഡ​വ​ല​പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ആ​സി​ഫ്, നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത്മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ഹ​രി, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ വി​ശി വി​ശ്വ​നാ​ഥ​ൻ, ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ള​സീ​ധ​ര​ൻ പി​ള്ള, പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​മൂ​ല​യി​ൽ സേ​തു​കു​ട്ട​ൻ, കെ​എംഎം​എ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജ​യ​കൃ​ഷ്ണ​ൻ, ടെ​ക്നി​ക്ക​ൽ യൂ​ണി​റ്റ് ഹെ​ഡ് മ​ണി​ക്കു​ട്ട​ൻ, പി​ആ​ർഒ ​മു​ഹ​മ്മ​ദ് ഷ​ബീ​ർ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ത​ല​വ​ന്‍​മാ​ര്‍, തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.