ലോ​ക്ഡൗ​ണ്‍: ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി റൂ​റ​ൽ പോ​ലീ​സ്
Thursday, May 6, 2021 10:50 PM IST
കൊ​ട്ടാ​ര​ക്ക​ര:​ ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​നും നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​നും കൊ​ല്ലം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി. ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല അ​വ​നോ​ക​ന​യോ​ഗം ചേ​ർ​ന്നു. റൂ​റ​ല്‍ ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം ​ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്​പി ​സ​ഹീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന ദൈ​നം​ദി​ന കോ​വി​ഡ് രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ തി​രി​ച്ച് ക്ര​മീ​ക​രി​ക്കു​ക​യും അ​ത് ബ​ന്ധ​പ്പെ​ട്ട എ​സ്എ​ച്ച്ഒമാ​ര്‍​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​ക​യും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ളും സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രും ക്വാ​റ​ന്‍റൈ​നി​ല്‍ ഉ​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക്വാ​റ​ന്‍റൈ​ന്‍ ചെ​ക്കിം​ഗ് ടീം ​പ്ര​വ​ര്‍​ത്തി​ക്കും. വാ​ര്‍​ഡ് ത​ല ക​മ്മ​റ്റി​ക​ള്‍, വോ​ള​ന്‍റീ​യ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ള്‍ ക്വാ​റ​ന്‍റൈ​ന്‍ പ​രി​ശോ​ധ​ന​യ്ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
കണ്ടെയിൻമെന്‍റ് സോ​ണു​ക​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ന്‍ പോ​ലീ​സ്, വോ​ള​ന്‍റീ​യ​ര്‍, പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​യു​മാ​യി യോ​ജി​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. റൂ​റ​ല്‍ ജി​ല്ല​യി​ല്‍ നി​ല​വി​ലു​ള്ള മൂന്ന് സ​ബ്ബ് ഡി​വി​ഷ​ന്‍ ഡി​വൈ​എ​സ്​പിമാ​രെ കൂ​ടാ​തെ കു​ണ്ട​റ, ക​ട​യ്ക്ക​ല്‍ എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് രണ്ട് പു​തി​യ ഡി​വൈ​എ​സ്​പിമാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു വ​രു​ന്നു. സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ളാ​യ ആ​ര്യ​ങ്കാ​വ്, കോ​ട്ട​വാ​സ​ല്‍ ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ പോ​ലീ​സ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 24 മ​ണി​ക്കൂ​റും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​ണ്.
ജി​ല്ലാ അ​തി​ര്‍​ത്തി​ക​ളി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ച് വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ അ​നു​വ​ദ​നീ​യ​മാ​യി​ട്ടു​ള്ള ക​ട​ക​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സ്, വോ​ള​ന്‍റീ​യ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രെ പ്ര​ത്യേ​കം സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ക്ക​ണ​മെ​ന്ന് തൊ​ഴി​ലു​ട​മ​ക​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്കി.
കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ രോ​ഗി​ക​ളെ ടെ​ലി​ഫോ​ണ്‍ വ​ഴി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ള്‍ ആ​രാ​യു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ ഒന്പതം​ഗ മി​നി​സ്റ്റീ​രി​യ​ല്‍ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് ന​ട​ത്തു​ന്ന പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ജി​ല്ലാത​ല ടാ​സ്ക് ഫോ​ഴ​സ് അ​ഡീ​ഷ​ണ​ല്‍ എ​സ്പി ഇ.​എ​സ് ബി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ചു. ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ഡി​വൈ​എ​സ്​പി എ​സ്.​ബി.​അ​നി​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
മാ​ന​സി​ക സ​മ്മ​ർ​ദ്ദം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് 9497931113 ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.​പോ​ലീ​സി​ന്‍റെ മാ​ർ​ഗ്ഗ നി​ർ​ദ്ദേ​ശ​ങ്ങ​ളോ​ട് പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ അ​ഭ്യ​ർ​ഥി​ച്ചു.