നെ​ടു​മ്പ​ന സിഎ​ൽടി​സിയി​ലേ​ക്ക് ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ ന​ൽ​കും: വി​ഷ്ണു​നാ​ഥ്
Thursday, May 6, 2021 10:50 PM IST
ചാ​ത്ത​ന്നൂ​ർ:​ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​യു​ക്ത കു​ണ്ട​റ എം​എ​ൽഎ ​പി.സി ​വി​ഷ്ണു​നാ​ഥ് നെ​ടു​മ്പ​ന സിഎ​ച്ച്സി ​സ​ന്ദ​ർ​ശി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടുമാ​യും, ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററിന്‍റെ ചു​മ​ത​ല​യു​ള്ള ഡോ​ക്ട​റു​മാ​യും ന​ഴ്സു​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള മ​റ്റ് ജീ​വ​ന​ക്കാ​രു​മാ​യും ആ​ശ​യ വി​നി​മ​യം ന​ട​ത്തി.

നി​ല​വി​ൽ നൂ​റു കോ​വിഡ് ​രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ൽ​സി​ച്ചു​വ​രു​ന്ന കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഒ​രേ​യൊ​രു ഹോ​സ്പി​റ്റ​ലാ​ണ് നെ​ടു​മ്പ​ന സിഎ​ച്ച്സി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സിഎ​ൽടി​സി ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​സ്പി​റ്റ​ലി​ലേ​ക്ക് ഓ​ക്സി​ജ​ൻ കോ​ൺ​സൻട്രേ​റ്റ​ർ ന​ൽ​കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് നി​യു​ക്ത എം​എ​ൽഎ പ​റ​ഞ്ഞു.​ വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ എ​യ​റി​ൽ നി​ന്ന് ഓ​ക്സി​ജ​ൻ വേ​ർ​തി​രി​ച്ച് രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​കും.

50 രോ​ഗി​ക​ളെ കൂ​ടി കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന തീ​രു​മാ​ന​വു​മാ​യി മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്.​ ഇ​ത് വേ​ഗം ന​ട​പ്പി​ലാ​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു.

മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഫൈ​സ​ൽ കു​ള​പ്പാ​ടം, നാ​സി​മു​ദ്ദീ​ൻ ല​ബ്ബ,കു​രീ​പ്പ​ള്ളി സ​ലീം ,അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം ആ​ണ് ഹോ​സ്പി​റ്റ​ൽ സ​ന്ദ​ർ​ശി​ച്ച​ത്.