വെ​ഞ്ഞാ​റും​മൂ​ട്ടി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച​ കാ​ര്‍ ഏ​രൂ​രി​ല്‍
Wednesday, May 5, 2021 11:06 PM IST
അ​ഞ്ച​ല്‍ : ക​ഴി​ഞ്ഞ ദി​വ​സം വെ​ഞ്ഞാ​റും​മൂ​ട് യൂ​സ്ഡ് കാ​ര്‍ ഷോ​റു​മി​ല്‍ നി​ന്നും കാ​ണാ​താ​യ കാ​ര്‍ ഏ​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
അ​ഞ്ച​ല്‍ -കു​ള​ത്തു​പ്പു​ഴ പാ​ത​യി​ല്‍ ഭാ​ര​തീ​പു​ര​ത്താ​ണ് പാ​ത​യോ​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ കാ​ര്‍ ക​ണ്ടെ​ത്തു​ന്ന​ത്. കാ​ര്‍ കാ​ണാ​താ​യ ദി​വ​സം ത​ന്നെ അ​ഞ്ച​ലി​ലെ വ​ര്‍​ക്ക് ഷോ​പ്പി​ല്‍ നി​ന്നും ഒ​രു ബൈ​ക്ക് മോ​ഷ​ണം പോ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വേ ബൈ​ക്ക്, കാ​ര്‍ മോ​ഷ​ണം പോ​യ വെ​ഞ്ഞാ​റും​മൂ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. അ​ഞ്ച​ലി​ല്‍ നി​ന്നും ക​വ​ര്‍​ച്ച ചെ​യ്ത ബൈ​ക്കു​മാ​യി മോ​ഷ്ടാ​ക്ക​ള്‍ വെ​ഞ്ഞാ​റും​മൂ​ട്ടി​ല്‍ എ​ത്തു​ക​യും ഇ​വി​ടെ നി​ന്നും കാ​ര്‍ ഷോ​റൂം കു​ത്തി തു​റ​ന്ന് കാ​റും ക​വ​ര്‍​ച്ച ചെ​യ്ത് മ​ട​ങ്ങ​വേ ബൈ​ക്കി​ല്‍ പെ​ട്രോ​ള്‍ തീ​രു​ക​യും ബൈ​ക്ക് ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.
തു​ട​ര്‍​ന്ന് കാ​ര്‍ ക​ട​ത്തു​ന്ന​തി​നി​ടെ കാ​റി​ലെ ഇ​ന്ധ​നം തീ​ര്‍​ന്നു ഭാ​ര​തീ​പു​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ത​യാ​ണ് പോ​ലീ​സ് നി​ഗ​മ​നം. വെ​ഞ്ഞാ​റും​മൂ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭാ​ര​തീ​പു​ര​ത്ത് എ​ത്തി​യ പോ​ലീ​സ് സം​ഘം കാ​ര്‍ പ​രി​ശോ​ധി​ച്ച് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. ഫോ​റ​ന്‍​സി​ക് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും കാ​ര്‍ പ​രി​ശോ​ധി​ച്ച് തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കാ​ര്‍ ഷോ​റൂ​മി​ല്‍ നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.
ഒ​പ്പം പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച പാ​ത​ക​ളി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ കൂ​ടി ശേ​ഖ​രി​ക്കും. പ്ര​തി​ക​ള്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കും എ​ന്ന് വെ​ഞ്ഞാ​റും​മൂ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ര​തീ​ഷ്‌ പ​റ​ഞ്ഞു. ബൈ​ക്ക് ക​വ​ര്‍​ച്ച​യി​ല്‍ അ​ഞ്ച​ല്‍ പോ​ലീ​സും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.