കു​ണ്ട​റ​യി​ൽ നോ​ട്ട​ക്ക് കി​ട്ടി​യ​ത് 708 വോ​ട്ട്
Wednesday, May 5, 2021 11:06 PM IST
കു​ണ്ട​റ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​സി വി​ഷ്ണു​നാ​ഥ് വി​ജ​യി​ച്ച കു​ണ്ട​റ മ​ണ്ഡ​ല​ത്തി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​യേ യും ​പി​ന്തു​ണ​യ്ക്കാ​ത്ത നോ​ട്ട​യ്ക്ക് കി​ട്ടി​യ​ത് 708 വോ​ട്ട്. ജി​ല്ല​യി​ൽ ആ​കെ നോ​ട്ട​യ്ക്ക് ല​ഭി​ച്ച​ത് 7519 വോ​ട്ടാ​ണ്.
ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ നോ​ട്ട​യെ പി​ന്തു​ണ​ച്ച​ത് ഇ​ര​വി​പു​രം മ​ണ്ഡ​ല​ത്തി ലാ​ണ്. 931 പേ​ർ. ഏ​റ്റ​വും കു​റ​വ് ക​രു​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ. 448 പേ​ർ. കൊ​ല്ലം മ​ണ്ഡ​ല​ത്തി​ൽ നോ​ട്ട നേ​ടി​യ​ത് 747 വോ​ട്ടു​ക​ൾ.
ച​വ​റ​യി​ൽ നോ​ട്ട​ക്ക്701 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ കൊ​ട്ടാ​ര​ക്ക​ര​യി​ൽ നോ​ട്ട​യ്ക്ക് വോ​ട്ടു ചെ​യ്ത​ത് 574 പേ​രാ​യി​രു​ന്നു.