ജ​യ​ലാ​ലി​ന്‍റെ സ്വ​ന്തം ബ ൂ​ത്തി​ലും വാ​ർ​ഡി​ലും ഗോ​പ​കു​മാ​ർ മു​ന്നി​ൽ
Wednesday, May 5, 2021 11:06 PM IST
ചാ​ത്ത​ന്നൂ​ർ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഏ​ക ന​ഗ​ര​സ​ഭ​യും അ​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും സി​റ്റിം​ഗ് എം​എ​ൽ​എ കൂ​ടി​യാ​യ ജി.​എ​സ് ജ​യ ലാ​ലി​നെ കാ​ര്യ​മാ​യി തു​ണ​ച്ച​പ്പോ​ൾ സ്വ​ന്തം ബൂ​ത്തും വാ​ർ​ഡും കൈ​യൊ​ഴി​ഞ്ഞു.
ജ​യ​ലാ​ൽ വോ​ട്ട് ചെ​യ്ത ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ചി​റ​ക്ക​ര വാ​ർ​ഡി​ലെ 133,134 -എ​ന്നീ ബൂ​ത്തു​ക​ളി​ൽ മു​ന്നി​ലെ​ത്താ​ൻ ജ​യ ലാ​ലി​ന് ക​ഴി​ഞ്ഞി​ല്ല. ബി ​ജെ പി ​സ്ഥാ​നാ​ർ​ഥി ബി.​ബി.​ഗോ​പ​കു​മാ​റാ​ണ് ജ​യ​ലാ​ലി​ന്‍റെ ബൂ​ത്തി​ലും വാ​ർ​ഡി​ലും മു​ന്നി​ലെ​ത്തി​യ​ത്.
വാ​ർ​ഡി​ലെ ര​ണ്ട് ബൂ​ത്തു​ക​ളി​ലു​മാ​യി ഗോ​പ​കു​മാ​ർ 394 വോ​ട്ട് നേ​ടി​യ​പ്പോ​ൾ ജ​യ​ലാ​ലി​ന് 316 വോ​ട്ട് നേ​ടാ​നേ ക​ഴി​ഞ്ഞു​ള്ളൂ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പി​ന്‍റെ അ​വ​സ്ഥ ദ​യ​നീ​യ​മാ​യി.132 വോ​ട്ട് നേ​ടാ​നേ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു​ള്ളൂ.
ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്തു​തെ​ര​ഞ്ഞെ​ടു​പ്പി​ലും ജ​യ​ലാ​ലി​ന്‍റെ സ്വ​ന്തം വാ​ർ​ഡി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ണ് വി​ജ​യി​ച്ച​ത്. സ്വ​ന്തം പ​ഞ്ചാ​യ​ത്താ​യ ക​ല്ലു​വാ​തു​ക്ക​ലി​ലും ജ​യ​ലാ​ലി​ന് ക​ഷ്ടി​ച്ച് മു​ന്നേ​റാ​നേ പ​റ്റി​യു​ള്ളൂ. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 4000ത്തി​ലേ​റെ വോ​ട്ട് ഭൂ​രി​പ​ക്ഷം നേ​ടാ​ൻ ക​ഴി​ഞ്ഞ ഇ​വി​ടെ ഇ​ത്ത​വ​ണ 408 വോ​ട്ടാ​ണ് ഭൂ​രി​പ​ക്ഷം കി​ട്ടി​യ​ത്. ബി​ജെ​പി അ​ത്ര​യേ​റെ അ​ടു​ത്തെ​ത്തി. ഭു​രി​പ​ക്ഷ​മി​ല്ലെ​ങ്കി​ലും ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​തു് ബി​ജെ​പി​യാ​ണ്.
എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത എ​തി​രാ​ളി​യാ​യ ബി.​ബി.​ഗോ​പ​കു​മാ​ർ സ്വ​ന്തം ബൂ​ത്തി​ലും വാ​ർ​ഡി​ലും മു​ന്നേ​റ്റം ന​ട​ത്തി. ഗോ​പ​കു​മാ​റി​ന്‍റെ ബൂ​ത്താ​യ ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 60-ാം ബൂ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് 392 വോ​ട്ടും ജ​യ​ലാ​ലി​ന് 333 വോ​ട്ടും എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പി​ന് 113 വോ​ട്ടും ല​ഭി​ച്ചു. ഗോ​പ​ക​മാ​റി​ന്‍റെ സ്വ​ന്തം വാ​ർ​ഡാ​യ മീ​നാ​ട് പ​ടി​ഞ്ഞാ​റ് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യാ​ണ് ജ​യി​ച്ച​ത്. ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​യ​ലാ​ലി​ന് 3963 വോ​ട്ട് ഭു​രി​പ​ക്ഷം നേ​ടാ​ൻ ക​ഴി​ഞ്ഞു.
മ​ണ്ഡ​ല​ത്തി​ലെ പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യി​ലും മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്പെ​ഷ​ൽ - ത​പാ​ൽ വോ​ട്ടു​ക​ളി​ലും ജ​യ​ലാ​ൽ ത​ന്നെ​യാ​യി​രു​ന്നു ഭു​രി​പ​ക്ഷം നേ​ടി​യ​ത്. ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 2613 ഉം ​പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ 1395 ഉം​ ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ 806 ഉം ​പു​ത​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ 14 82 ഉം ​പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യി​ൽ 2994 ഉം ​വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലെ​ത്തി ജി.​എ​സ്. ജ​യ​ലാ​ൽ വി​ജ​യി​ച്ചെ​ങ്കി​ലും മു​ൻ​വ​ർ​ഷം നേ​ടി​യ വോ​ട്ടും ഭൂ​രി​പ​ക്ഷ​വും ഇ​ത്ത​വ​ണ​ത്തെ ഇ​ട​തു ത​രം​ഗ​ത്തി​ൽ​പ്പോ​ലും നേ​ടാ​നാ​യി​ല്ലെ​ന്ന​ത് പോ​രാ​യ്മ​യാ​യി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ക​ഴി​ഞ്ഞ ത​വ​ണ 67606 വോ​ട്ട് നേ​ടി​യ ജ​യ​ലാ​ലി​ന് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത് 59 294 വോ​ട്ടാ​ണ്. എ​ണ്ണാ​യി​ര​ത്തോ​ളം വോ​ട്ടി​ൻ​ന്‍റെ കു​റ​വ്. ക​ഴി​ഞ്ഞ ത​വ​ണ ഭു​രി​പ​ക്ഷം 3 4407 ആ​യി​രു​ന്ന​ത് ഇ​ത്ത​വ​ണ പ​കു​തി​യാ​യി കു​റ​ഞ്ഞു. 17 206. വോ​ട്ടാ​യി ഭു​രി​പ​ക്ഷം.
ഇ​ട​തു ത​രം​ഗ​ത്തി​ലും ബി ​ജെ പി ​ചാ​ത്ത​ന്നൂ​രി​ൽ മു​ന്നേ​റ്റം ന​ട​ത്തി. ക​ഴി​ഞ്ഞ ത​വ​ണ​യും സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ബി.​ബി.​ഗോ​പ​കു​മാ​ർ അ​ന്ന് നേ​ടി​യ​ത് 33199 വോ​ട്ടാ​ണ്. ഇ​ത്ത​വ​ണ ബി.​ബി ഗോ​പ​കു​മാ​ർ 41839 വോ​ട്ട് നേ​ടി വ​ൻ മു​ന്നേ​റ്റം ന​ട​ത്തി. എ​ണ്ണാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ വ​ർ​ധ​ന​വ് ബി​ജെ​പി​യ്ക്ക് നേ​ടാ​നാ​യി. ഇ​ട തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യ്ക്ക് 8000 ത്തോ​ളം വോ​ട്ട് കു​റ​യു​ക​യും അ​തി​ലേ​റെ വോ​ട്ട് ബി​ജെ​പി നേ​ടു​ക​യും ചെ​യ്തു. ഇ​ട​തു ത​രം​ഗ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ചാ​ത്ത​ന്നൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പ് മു​ന്നാം സ്ഥാ​ന​ത്താ​യെ​ങ്കി​ലും വോ​ട്ട് നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫ് നേ​ടി​യ​ത് 30139 വോ​ട്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ അ​ത് 34 487 ആ​യി ഉ​യ​ർ​ത്താ​ൻ എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പി​ന് ക​ഴി​ഞ്ഞു.​
ഇ​ട​തു ത​രം​ഗ​ത്തി​ൽ​പ്പോ​ലും ബി​ജെ​പി​യ്ക്കു​ണ്ടാ​യ ശ​ക്ത​മാ​യ മു​ന്നേ​റ്റം ഇ​ട​തു​പാ​ർ​ട്ടി​ക​ളെ ഇ​രു​ത്തി ചി​ന്തി​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.