ഇ​ര​വി​പു​ര​ത്ത്‌ വോ​ട്ട്‌ വ​ർ​ധി​ച്ച​ത്‌ ജ​നം അ​നു​ഭ​വി​ച്ച വി​ക​സ​നം മൂ​ലം: എം.​നൗ​ഷാ​ദ്
Wednesday, May 5, 2021 11:06 PM IST
കൊ​ല്ലം: പോ​ളി​ങ്‌ ശ​ത​മാ​നം കു​റ​ഞ്ഞി​ട്ടും ഇ​ര​വി​പു​ര​ത്ത്‌ എ​ൽ​ഡി​എ​ഫി​ന്‌ വോ​ട്ട്‌ വ​ർ​ധി​ച്ച​ത്‌ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ച​റി​ഞ്ഞ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടേ​യും സ​ർ​ക്കാ​രി​ന്‍റെ ക​രു​ത​ലി​ന്‍റേ​യും ഫ​ല​മാ​ണെ​ന്ന് എം ​നൗ​ഷാ​ദ്‌ എം​എ​ൽ​എ പ​റ​ഞ്ഞു. ജാ​തി​മ​ത ശ​ക്തി​ക​ൾ​ക്ക്‌ മ​തേ​ത​ര​ജ​ന​ത ന​ൽ​കു​ന്ന താ​ക്കീ​തു കൂ​ടി​യാ​ണ് ഇ​ര​വി​പു​ര​ത്തെ വി​ജ​യം. കൊ​ല്ലം പ്ര​സ്‌​ക്ല​ബ്‌ സം​ഘ​ടി​പ്പി​ച്ച മീ​റ്റ്‌ ദ ​പ്ര​സി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു നൗ​ഷാ​ദ്‌.
2016 -ൽ ​എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ച 65,392 വോ​ട്ട്‌ ഇ​ത്ത​വ​ണ 71,573ലേ​ക്ക്‌ ഉ​യ​ർ​ന്നു. 28,121 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി. പോ​ളി​ങ്ങി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ മൂ​ന്നു​ശ​ത​മാ​നം കു​റ​വു​ണ്ടാ​യി​ട​ത്താ​ണ് എ​ൽ​ഡി​എ​ഫി​ൽ നാ​ലു ശ​ത​മാ​നം വോ​ട്ട്‌ വ​ർ​ധി​ച്ച​ത്‌. എ​ൻ​ഡി​എ​യും യു​ഡി​എ​ഫും ഒ​രു​മി​ച്ച്‌ ഇ​ട​തു​പ​ക്ഷ​വി​രു​ദ്ധ​ത പ്ര​ച​രി​പ്പി​ച്ചു. ഇ​ര​വി​പു​ര​ത്ത്‌ എ​ൻ​ഡി​എ​ക്ക്‌ വോ​ട്ടു കു​റ​യു​ക​യും യു​ഡി​എ​ഫ്‌ വോ​ട്ട്‌ വ​ർ​ധി​ക്കു​ക​യും ചെ​യ്‌​തു.
വി​ക​സ​ന​രം​ഗ​ത്ത്‌ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​ക്കി മി​ക​ച്ച ഭ​ര​ണം കാ​ഴ്‌​ച​വ​ച്ച എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാ​രി​നെ ജ​നം ഹൃ​ദ​യ​പൂ​ർ​വം വ​ര​വേ​റ്റു. അ​വ​ർ ആ​ഗ്ര​ഹി​ച്ച ത​ര​ത്തി​ൽ അ​ഴി​മ​തി​മു​ക്ത ഭ​ര​ണ​കാ​ലം അ​നു​ഭ​വി​ച്ച​റി​ഞ്ഞു. പ്ര​ള​യ​വും ഓ​ഖി​യും കോ​വി​ഡും ഒ​രു​മി​ച്ചു​നി​ന്ന്‌ പ്ര​തി​രോ​ധി​ച്ച​തി​ലെ സം​തൃ​പ്‌​തി ഓ​രോ​രു​ത്ത​രും പ്ര​ക​ടി​പ്പി​ച്ചു.
വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​യ​പ്പോ​ൾ വി​ജ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ഞ്ചു വ​ർ​ഷം ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി എ​ന്ന​താ​യി​രു​ന്നു ആ​ത്മ​വി​ശ്വാ​സം. സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന​പ​ദ്ധ​തി​ക​ളും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ത്താ​ത്ത ഒ​രു​വാ​ർ​ഡു​പോ​ലും മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല.
നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ആ​ദ്യ പ​രി​ഗ​ണ​ന. ഞാ​ങ്ക​ട​വ്‌ ശു​ദ്ധ​ജ​ല​പ​ദ്ധ​തി, അ​യ​ത്തി​ൽ–- കി​ളി​കൊ​ല്ലൂ​ർ റോ​ഡ്‌ ന​വീ​ക​ര​ണം, പു​ലി​മു​ട്ട്‌ നി​ർ​മാ​ണം തു​ട​ങ്ങി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക​ൾ വേ​ഗം പൂ​ർ​ത്തി​യാ​ക്കും. ഇ​ര​വി​പു​രം പോ​ലീ​സ് ‌സ്റ്റേ​ഷ​ൻ കെ​ട്ടി​ടം എ​ത്ര​യും വേ​ഗം നി​ർ​മി​ക്കും.
താ​ന്നി​യെ മി​ക​ച്ച ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി മാ​റ്റും. മ​ണ്ഡ​ല​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ​യ്‌​ക്ക്‌ കൂ​ടു​ത​ൽ മാ​റ്റു പ​ക​രു​ന്ന നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്ക്‌ ഇ​നി​യും തു​ട​ക്ക​മി​ടേ​ണ്ട​തു​ണ്ട്‌. എം​എ​ൽ​എ​യാ​യി തു​ട​രാ​ൻ പൊ​തു​ജ​നം ന​ൽ​കി​യ അം​ഗീ​കാ​രം പ്ര​തി​ബ​ദ്ധ​ത​യോ​ടെ തു​ട​ർ​ന്നും നി​ർ​വ​ഹി​ക്കും.
ആ​ർ​എ​സ്‌​പി​യു​ടെ രാ​ഷ്ട്രീ​യ വ​ഞ്ച​ന​യ്‌​ക്കു​ള്ള മ​റു​പ​ടി കൂ​ടി​യാ​ണ് ജ​ന​ങ്ങ​ൾ ഒ​രി​ക്ക​ൽ​കൂ​ടി ന​ൽ​കി​യ​തെ​ന്നും നൗ​ഷാ​ദ്‌ പ​റ​ഞ്ഞു. വ്യ​ക്തി​താ​ൽ​പ​ര്യ​ത്തി​നു മു​ന്നി​ൽ അ​ടി​യ​റ​വ​യ്‌​ക്കാ​നു​ള്ള​ത​ല്ല പാ​ർ​ട്ടി പാ​ര​മ്പ​ര്യ​മെ​ന്ന്‌ അ​ണി​ക​ൾ ആ​ർ​എ​സ്‌​പി നേ​തൃ​ത്വ​ത്തെ പ​ഠി​പ്പി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​സ്‌​ക്ല​ബ്‌ സെ​ക്ര​ട്ട​റി ജി ​ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് അ​ജി​ത്‌ ശ്രീ​നി​വാ​സ​ൻ പ്ര​സ്‌​ക്ല​ബി​ന്‍റെ ഉ​പ​ഹാ​രം ന​ൽ​കി.