മുന്നണി മാറ്റം; ഉടൻ തീരുമാനം വേണ്ടെന്ന് ബിജെപി സംസ്ഥാന കൗൺസിൽ
Wednesday, May 5, 2021 11:06 PM IST
കൊല്ലം: മു​ന്ന​ണി മാ​റ്റ​ത്തെ സം​ബ​ന്ധി​ച്ച് തി​ടു​ക്ക​പ്പെ​ട്ടു തീ​രു​മാ​നം കൈ​ക്കൊ​ള്ള​രു​തെ​ന്നു ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് ഉ​ട​നെ ഒ​രു തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട എ​ന്നും ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​വാ​ൻ ബിഡിജെ​എ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ പാ​ർ​ട്ടി സം​സ്ഥാ​ന കൗ​ൺ​സി​ൽ ഐ​ഖ്യ​ക​ണ്ഡേ​ന ചു​മ​ത​ല​പ്പെ​ടു​ത്തി.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​രാ​ജ​യ​ത്തെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കു​വാ​ൻ മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ക്കു​വാ​നും സ​മി​തി 15 ന് ​അ​കം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ക്കും. അ​ത് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ രേ​ഖാ​മൂ​ലം അ​റി​യി​ക്കു​വാ​നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​നും ആ​വ​ശ്യ​പ്പെ​ടും.
സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ ഡി ​എ യു​ടെ മു​ഖ്യ സം​യോ​ജ​ക​നും മ​ണ്ഡ​ലം സം​യോ​ജ​ക​ൻ​മാ​ർ​ക്കും എ​തി​രെ ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​വും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​കോ​പ​നം ഇ​ല്ലാ​യ്മ​യും ഉ​ണ്ടാ​യ​താ​യി കൗ​ൺ​സി​ലി​ൽ പ​രാ​തി ഉ​യ​ർ​ന്നു. ഇ​വ​ർ​ക്ക് എ​തി​രെ സം​ഘ​ട​നാ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ സ​മീ​പി​ക്കും.
പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്കു​ന്ന​തി​ലും ബി​ഡി​ജെ എ​സി​നെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചു. എ​ൽ ഡി ​എ​ഫും യു​ഡി​എ​ഫും സ​ഖ്യ​ക​ക്ഷി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ക​യും അ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ അ​ട​ക്കം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​സ്യം ചെ​യ്തി​ട്ടും എ​ൻ​ഡി​എ യു​ടെ മു​ഖ്യ​ക​ക്ഷി​യാ​യ ബി ​ഡി ജെ ​എ​സി​ന്‍റെ അ​സാ​ന്നി​ധ്യ​വും ഒ​ഴി​വാ​ക്ക​ലും ബോ​ധ​പൂ​ർ​വം ഉ​ണ്ടാ​യ​താ​യും കൗ​ൺ​സി​ൽ വി​ല​യി​രു​ത്തി.
മു​ഖ​ചി​ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒ​ഴി​വാ​ക്ക​ൽ മു​ഖ്യ സം​യോ​ജ​ക​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​താ​യും കൗ​ൺ​സി​ലി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു. ബി​ഡി​ജെ​എ​സി​ന്‍റെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ്റ്റാ​ർ ക്യാ​മ്പ​യി​ന​ർ​മാ​രെ ന​ൽ​കാ​ത്ത​തി​ലും മു​ഖ്യ സം​യോ​ജ​ക​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​താ​യും കൗ​ൺ​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സം​സ്ഥാ​ന കൗ​ൺ​സി​ലി​ൽ ബി​ഡി​ജെ​എ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പ​ത്മ​കു​മാ​ർ സി​നി​ൽ മു​ണ്ട​പ്പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജേ​ഷ് നെ​ടു​മ​ങ്ങാ​ട്, അ​നി​രു​ദ്ധ് കാ​ർ​ത്തി​കേ​യ​ൻ, ഷാ​ജി ബ​ത്തേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൗ​ൺ​സി​ലി​ൽ പ​ങ്കെ​ടു​ത്ത മ​റ്റ് അം​ഗ​ങ്ങ​ൾ ഗൂ​ഗി​ൾ മീ​റ്റ് വ​ഴി ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.