ഗ​ണേ​ഷ്കു​മാ​റി​ന് എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും മേ​ധാ​വി​ത്വം
Wednesday, May 5, 2021 11:06 PM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​ര​ത്തെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെ.​ബി ഗ​ണേ​ഷ്കു​മാ​റി​ന് എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും വ്യ​ക്ത​മാ​യ മേ​ധാ​വി​ത്വം. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ത​പാ​ൽ വോ​ട്ടു​ക​ളി​ലും ഗ​ണേ​ഷ്കു​മാ​ർ സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം നേ​ടി.
ക​ഴി​ഞ്ഞ ത​വ​ണ​യെ അ​പേ​ക്ഷി​ച്ച് വ​ലി​യ രാ​ഷ്ട്രീ​യ മ​ത്സ​രം ന​ട​ന്ന​തോ​ടെ ഗ​ണേ​ഷ്കു​മാ​ർ ഇ​ത്ത​വ​ണ വി​ജ​യി​ക്കു​മോ എ​ന്ന് പോ​ലും പ​ല കോ​ണി​ൽ നി​ന്നും സം​ശ​യ​മു​യ​ർ​ന്നി​രു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ്ര​ത്യ​ക്ഷ​ത്തി​ൽ ഗ്രൂ​പ്പ് വൈ​ര്യം മ​റ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഒ​ത്തി​ണ​ക്ക​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച​തും പ്ര​ച​ര​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ വ​ലി​യ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കാ​നാ​യ​തും യു​ഡി​എ​ഫ് ക്യാ​മ്പി​ന് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു.
പ്ര​ച​ര​ണ​ത്തി​ൽ പി​ന്നി​ലാ​യ​ത് എ​ൽ​ഡി​എ​ഫ് ക്യാ​മ്പി​ൽ അ​ങ്ക​ലാ​പ്പ് സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സ​മ​യ​ത്ത് വെ​ട്ടി​ക്ക​വ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വും ഇ​ട​തു​ക്യാ​മ്പി​ൽ പ​രാ​ജ​യ​ഭീ​തി ഉ​യ​ർ​ത്തി​യ ഘ​ട​ക​മാ​ണ്. സ​മു​ദാ​യ വോ​ട്ടു​ക​ളി​ൽ പോ​ലും വ​ലി​യ ഭി​ന്ന​ത ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച ശേ​ഷം ഒ​രു ഘ​ട്ട​ത്തി​ൽ പോ​ലും ഗ​ണേ​ഷ്കു​മാ​ർ പി​ന്നോ​ക്കം പോ​യി​ല്ല. വ​ലി​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​രു​ന്ന പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞു​വെ​ന്ന​ത​ല്ലാ​തെ എ​തി​ർ​സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പ്ര​തീ​ക്ഷ​യ്ക്ക് വ​ക ന​ൽ​കു​ന്ന​തൊ​ന്നും വോ​ട്ടെ​ണ്ണ​ലി​നി​ടെ ഉ​ണ്ടാ​യി​ല്ല.
മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭൂ​രി​പ​ക്ഷം ര​ണ്ടാ​യി​ര​ത്തി​ന് മു​ക​ളി​ലാ​യി​രു​ന്നു. പി​റ​വ​ന്തൂ​ർ 2813, വി​ള​ക്കു​ടി 2512, പ​ത്ത​നാ​പു​രം 2003 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. ഇ​തി​ൽ വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡിഎ​ഫി​നാ​ണ്. എ​ൽഡി​എ​ഫ് ഭ​രി​ക്കു​ന്ന മേ​ലി​ല പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് ഭൂ​രി​പ​ക്ഷം. 286വോ​ട്ട്. പ​ട്ടാ​ഴി​യി​ൽ 944, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര 1491,ത​ല​വൂ​ർ 1956,വെ​ട്ടി​ക്ക​വ​ല 1949,ത​പാ​ൽ വോ​ട്ടി​ൽ 382​ വോ​ട്ടി​ന്‍റെ​യും ഭൂ​രി​പ​ക്ഷം എ​ൽ​ഡി​എ​ഫി​നു​ണ്ട്. ​ഗ​ണേ​ഷി​ന് നാ​യ​ർ സ​മു​ദാ​യ മേ​ഖ​ല​ക​ളി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യി ല​ഭി​ച്ചി​രു​ന്ന വോട്ടിൽ ഇ​ത്ത​വ​ണ ഇ​ടി​വു​ണ്ടാ​യ​പ്പോ​ൾ ക്രി​സ്ത്യ​ൻ, മു​സ്ലീം മേ​ഖ​ല​ക​ളി​ൽ വോ​ട്ട് വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വി​ജ​യം ഉ​റ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന് പ്ര​ധാ​ന​കാ​ര​ണ​മാ​ണ്.