കോ​വി​ഡ് ബാ​ധി​ച്ച് മ​ക​ള്‍ മ​രി​ച്ച മ​നോ​വി​ഷ​മ​ത്തി​ല്‍ പി​താ​വ് ജീവനൊടുക്കി
Wednesday, May 5, 2021 2:10 AM IST
കൊ​ല്ലം : കോ​വി​ഡ് രോ​ഗി​യാ​യ മ​ക​ള്‍ മ​രി​ച്ച മ​നോ​വി​ഷ​മ​ത്തി​ല്‍ കി​ട​പ്പു​രോ​ഗി​യാ​യ പി​താ​വി​നെ ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ലം മ​ങ്ങാ​ട് ക​ണ്ട​ച്ചി​റ ചേ​രി​മു​ക്കി​ല്‍ സി​ന്ധു​ഭ​വ​നി​ല്‍ മു​ര​ളീ​ധ​ര​ന്‍​പി​ള്ള(74) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ദ്ദേ​ഹ​ത്തെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​വി​ഡ് ബാ​ധി​ത​യാ​യ മ​ക​ള്‍ ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ് മ​രി​ച്ച​ത്. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍​പി​ള്ള ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് ക​രു​തു​ന്നു. ഇ​ദ്ദേ​ഹ​ത്തി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കെ​ട്ടി​ട​നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന മു​ര​ളീ​ധ​ര​ൻ​പി​ള്ള 22 വ​ര്‍​ഷ​ത്തി​ന് മു​മ്പ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കി​ട​പ്പി​ലാ​യ​ത്.